ക്ലബ് തലത്തിൽ തിളങ്ങിയ ബയേണിന്റെ മുന്നേറ്റനിര താരങ്ങളായ ഹാരി കെയ്ൻ, മൈക്കിൾ ഒലീസെ, ലൂയിസ് ഡിയാസ് എന്നിവർ തങ്ങളുടെ രാജ്യങ്ങൾക്കായി മികച്ച പ്രകടനം കാഴ്ചവെച്ച് മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നേടി.

ലോകകപ്പിലെ ഗ്രൂപ്പുകളിലെ ആദ്യ റൗണ്ട് മത്സ്യങ്ങൾ പൂർത്തിയായപ്പോൾ അപ്രതീക്ഷിതമായ പല വിജയങ്ങളും തോൽവികളും സമനിലകളും കണ്ടു. ചെറിയ ടീമുകളെന്ന് മുൻവിധിയോട് കൂടി സമീപിച്ച ടീമുകൾ വമ്പന്മാരെ ഞെട്ടിച്ചു. യൂറോ ചാമ്പ്യന്മാരായ സ്പെയ്നിനെ കേപ് വർദെ ഗോൾരഹിത സമനിലയിൽ തളച്ചു. ബ്രസീലിനെ മൊറോക്കോയും പോർച്ചുഗലിനെ കോംഗോയും ഉറുഗ്വായ് യെ സൗദി അറേബ്യയും നെതർലാൻഡ്സിനെ ജപ്പാനും തളച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതുകൊണ്ട് ഇത്തവണ ഗ്രൂപ്പ് ഘട്ടങ്ങളിൽ തന്നെ പല പ്രമുഖ ടീമുകളും പുറത്തുപോവാനുള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്. പലപ്പോഴും ഗോൾ കണ്ടെത്താൻ പണിപ്പെടുന്ന ടീമുകളെയാണ് നാം കണ്ടത്. ക്ലബ് തലത്തിൽ തിളങ്ങിയ പലരും ആദ്യ ഘട്ടത്തിൽ വിശ്വവേദിയിൽ നിറം മങ്ങി. ക്ലബ്ബിന് വേണ്ടിയും തങ്ങളുടെ രാജ്യത്തിന് വേണ്ടിയും മെസിയടക്കമുള്ള നിരവധി താരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അത്തരത്തിൽ ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ തന്നെ മാൻഓഫ് ദി മാച്ച് പുരസ്കാരം നേടിയിരിക്കുകയാണ് ബയേണിന്റെ മുന്നേറ്റത്തിന്റെ അമരക്കാരായ മൈക്കിൾ ഒലീസെ, ഹാരി കെയ്ൻ, ലൂയിസ് ഡിയാസ് എന്നിവർ.

ഇന്നലെ ക്രൊയേഷ്യയുടെ നടന്ന മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയാണ് ഹാരി കെയ്ൻ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയതെങ്കിൽ മൈക്കിൾ ഒലീസെ ഫ്രാൻസിന് വേണ്ടി 2 അസിസ്റ്റുകളാണ് നൽകിയത് . കളിയിലുടനീളം മികച്ചുനിൽക്കാനും മൈക്കിൾ ഒലീസെയ്ക്കായി. അതേസമയം ഇന്ന് രാവിലെ നടന്ന മത്സരത്തിൽ കൊളംബിയയ്ക്കെതരേ ലൂയിസ് ഡിയാസിന്റെ മിന്നും പ്രകടനമാണ് ടീമിനെ രക്ഷിച്ചത്. ബുണ്ടസ് ലീഗിൽ ബയേണിനായി സീസണിലുടനീളം മിന്നും പ്രകടനം കാഴ്ചവച്ച മുന്നേറ്റനിരക്കാർ ആണ് മൂവരും.

YouTube video player