Asianet News MalayalamAsianet News Malayalam

ജർമ്മൻ ലീഗ് ഫുട്ബോളിൽ ചരിത്രം കുറിച്ച് ബയെർ ലെവർക്യൂസൻ, ആദ്യമായി ലീഗ് ചാമ്പ്യൻമാർ

ബുണ്ടസ് ലീഗയിൽ മാത്രമല്ല, സീസണിൽ ആകെ കളിച്ച 43 മത്സരങ്ങളിൽ ഒന്നിൽപോലും തോൽക്കാതെയാണ് ബയെർ ലെവർക്യൂസന്‍റെ മുന്നേറ്റം.

Bayern Munichs dominace ends, Bayer Leverkusen wins maiden Bundesliga title in Germany
Author
First Published Apr 15, 2024, 4:30 PM IST | Last Updated Apr 15, 2024, 4:30 PM IST

മ്യൂണിക്: ജർമ്മൻ ലീഗ് ഫുട്ബോളിൽ ചരിത്രം കുറിച്ച് ബയെർ ലെവർക്യൂസൻ. ബുണ്ടസ് ലീഗയിൽ അഞ്ച് മത്സരങ്ങൾ ശേഷിക്കേ ബയെർ ലെവർക്യൂസൻ ചാമ്പ്യൻമാരായി. വെർഡർ ബ്രെമനെ അഞ്ച് ഗോളിന് തകർത്താണ് സാബി അലോൻസോയുടെ ലെവർക്യൂസൻ ക്ലബ് ചരിത്രത്തിലെ ആദ്യ ബുണ്ടസ് ലീഗ കിരീടം ഉറപ്പിച്ചത്. ജയത്തോടെ 29 കളിയിൽ ലെവർക്യൂസന് 79 പോയന്‍റായി. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിന് 63 പോയന്‍റേയുള്ളൂ.

സീസണിൽ ശേഷിക്കുന്ന അഞ്ച് മത്സരങ്ങൾ ജയിച്ചാലും ബയേണിന് ലെവർക്യൂസനെ മറികടക്കാനാവില്ല. ഇതോടെ ബുണ്ടസ് ലീഗയിൽ തുടർച്ചയായി 11 വർഷം കിരീടം നേടിയ ബയേണിന്‍റെ ആധിപത്യത്തിന് അവസാനമായി. വെർഡർ ബ്രെമനെതിരെ കിരീടം ഉറപ്പിക്കാൻ ഇറങ്ങിയ ലെവർക്യൂസനായി ഫ്ലോറിയൻ വ്രിറ്റ്സ് ഹാട്രിക് നേടിയപ്പോൾ വിക്ടർ ബോണിഫേസുംഗ്രാനിറ്റ് ഷാക്കയും ഗോൾപട്ടിക തികച്ചു.

ക്ലോപ്പിന് പകരക്കാരനെ കണ്ടെത്തി ലിവര്‍പൂള്‍! യുവ പരിശീലകന്‍ പോര്‍ച്ചുഗലില്‍ നിന്ന്? ക്ലോപ്പ് ബയേണിലേക്ക്?

29 കളിയിൽ 74 ഗോൾ നേടിയ ലെവർക്യൂസൻ 19ഗോൾ മാത്രമാണ് വഴങ്ങിയത്. ബുണ്ടസ് ലീഗയിൽ മാത്രമല്ല, സീസണിൽആകെ കളിച്ച 43 മത്സരങ്ങളിൽ ഒന്നിൽപോലും തോൽക്കാതെയാണ് ബയെർ ലെവർക്യൂസന്‍റെ മുന്നേറ്റം. 2022 ഒക്ടബോറിൽ സാബി അലോൻസോ പരിശീലകനായി ചുമതല ഏറ്റെടുക്കുമ്പോൾ ബയെർ ലെവർക്യൂസൻ തരംതാഴ്ത്തൽ ഭീഷണി നേരിടുകയായിരുന്നു.

പതിനെട്ട് മാസത്തിനിപ്പുറം ലെർക്യൂസനെ ചരിത്രത്തിലെ ആദ്യ ലീഗ് ചാന്പ്യൻമാരാക്കിയിരിക്കുകയാണ്സാബി അലോൻസോ. യൂറോപ്പ ലീഗിലും ജർമ്മൻ കപ്പിലും ചാമ്പ്യൻമാരായി സീസണിൽ ഹാട്രിക് കിരീടം നേടുകയാണ് ഇനി ലെവര്‍ക്യൂസന്‍റെ ലക്ഷ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios