മത്സരത്തിന്‍റെ 60,000-ലേറെ ടിക്കറ്റുകൾ വിറ്റതിനു ശേഷമാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ടിക്കറ്റ് വാങ്ങിയവർക്ക് പണം തിരികെ നൽകുമെന്ന് വിക്ടോറിയ സ്‌പോർട്‌സ് മന്ത്രി മാർട്ടിൻ പകുല പറഞ്ഞു
മെല്‍ബണ്‍: ഖത്തർ ലോകകപ്പിന്(Qatar World Cup 2022) മുൻപ് ബ്രസീലും അർജന്‍റീനയും(Brazil vs Argentina) നേർക്കുനേർ വരാനുള്ള സാധ്യത മങ്ങി. നാളെ ഇരുടീമും ഓസ്ട്രേലിയയിൽ ഏറ്റുമുട്ടേണ്ടിയിരുന്ന മത്സരം ഉപേക്ഷിച്ചിരുന്നു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരത്തിന് എത്താൻ കഴിയില്ലെന്ന് അർജന്‍റീന ടീം സംഘാടകരെ അറിയിക്കുകയായിരുന്നു.
മത്സരത്തിന്‍റെ 60,000-ലേറെ ടിക്കറ്റുകൾ വിറ്റതിനു ശേഷമാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ടിക്കറ്റ് വാങ്ങിയവർക്ക് പണം തിരികെ നൽകുമെന്ന് വിക്ടോറിയ സ്‌പോർട്‌സ് മന്ത്രി മാർട്ടിൻ പകുല പറഞ്ഞു. അർജന്‍റീനയുടെ പിന്മാറ്റത്തിൽ നിരാശയുണ്ടെന്നും ഓസ്ട്രേലിയയിലെ ഫുട്ബോള്‍ ആരാധകരോട് പിന്‍മാറ്റത്തിനുള്ള കാരണം വ്യക്തമാക്കാന്‍ അര്‍ജന്‍റീന ടീമിന് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മുടങ്ങിയ അർജന്‍റീന-ബ്രസീൽ മത്സരം വീണ്ടും നടത്തണമെന്ന് ഫിഫ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇരുടീമും ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബ്രസീലില്‍ നടന്ന മത്സരം കൊവിഡ് അര്‍ജന്‍റീനയുടെ ചില താരങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ബ്രസീല്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ ഇടപെട്ട് കിക്കോഫ് ചെയ്ത് അല്‍പസമയത്തിനുശേഷം നിര്‍ത്തിവെപ്പിക്കുകയായിരുന്നു.
'അമ്പട കേമാ', ഗോളിയെ പറ്റിച്ച് വല കുലുക്കിയ നെയ്മറിന്‍റെ പെനാൽട്ടി കിക്ക്; കയ്യടിച്ച് ആരാധകർ
ലോകകപ്പിന് ഇരു ടീമുകളും യോഗ്യത നേടിയെങ്കിലും ഈ യോഗ്യതാ പോരാട്ടം വീണ്ടും കളിക്കണമെന്ന് ഫിഫ ഇരു രാജ്യങ്ങളിലെയും ഫുട്ബോള്‍ അസോസിയേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബറില്‍ മത്സരം കളിക്കാനാണ് ഇരു രാജ്യങ്ങളോടും ഫിഫ ആവശ്യപ്പെട്ടിരിക്കുന്നത്.
