കോപ്പ അമേരിക്കയും യൂറോ കപ്പും ഒന്നിച്ച് വന്നിട്ടും ഫുട്ബോള്‍ ആരവമില്ലാതെ നൈനാംവളപ്പ്. കൊവിഡുകാലത്ത് ആവേശവും ആരവവും വീടുകളിലൊതുങ്ങി. വലിയ സ്ക്രീനുകളില്‍ കളി കാണാതെ ഫുട്ബോള്‍ പ്രേമികള്‍. 

കോഴിക്കോട്: കോപ്പ അമേരിക്കയും യൂറോ കപ്പുമായി ലോകത്ത് ഫുട്ബോള്‍ ആരവം ഉയരുമ്പോള്‍ ഇത്തവണ ആവേശം വീടുകളിലൊതുക്കി കോഴിക്കോട് നൈനാംവളപ്പിലെ ആരാധകര്‍. കൊവിഡ് മൂലം നൈനാംവളപ്പിലെ തെരുവുകളില്‍ ഇത്തവണ ഫുട്‌ബോളിന്‍റെ ഉത്സവ പ്രതീതിയില്ല. 

കൊവിഡിന് മുന്‍പുള്ള ഫുട്ബോള്‍ സീസണുകളില്‍ നൈനാംവളപ്പിലെ ആവേശ കാഴ്‌ചകള്‍ ആരാധകര്‍ക്ക് മറക്കാനാവില്ല. എങ്ങും കൊടി തോരണങ്ങള്‍, വിവിധ ടീമുകളുടെ ജേഴ്‌സി അണിഞ്ഞ ആരാധകര്‍. സംസ്ഥാനത്തെ തന്നെ കാല്‍പന്ത് കളിയാരാധകര്‍ക്ക് പുകള്‍പെറ്റ നൈനാംവളപ്പില്‍ ഇത്തവണ പക്ഷെ വര്‍ണ്ണാഭമായ ആ കാഴ്ചകള്‍ ഇല്ല. യൂറോയും കോപ്പ അമേരിക്കയും ഒന്നിച്ച് ഫുട്ബോള്‍ വിരുന്നൊരുക്കുമ്പോഴും ആരാധകര്‍ വീട്ടിലൊതുങ്ങി. കൂട്ടമായി ഒത്തുകൂടി വലിയ സ്ക്രീനില്‍ ആവേശവും ആരവവും നിറച്ച് കളി കാണുന്ന പതിവ് ശീലം ഒഴിവാക്കി.

ലോകകപ്പ് കാലത്തും മറ്റും കളിയാവേശത്തില്‍ പങ്കുചേരാന്‍ പ്രവാസികളായ നൈനാംവളപ്പുകാര്‍ ലീവെടുത്ത് ഇവിടെയെത്താറുണ്ട്. ഇത്തവണ പക്ഷെ കൊവിഡ് കാരണം എല്ലാറ്റിനും ചുവപ്പ് കാര്‍ഡ് കിട്ടി. പ്രവചനവും പന്തയവും പോലുമില്ല. 'ഫുട്ബോള്‍ അറ്റ് ഹോം'- കൊവിഡുകാലത്ത് നൈനാംവളപ്പിലെ കളിയാരാധകര്‍ മുന്നോട്ടുവെക്കുന്ന സന്ദേശം ഇതാണ്. 

കാണാം വീഡിയോ

YouTube video player

കോപ്പ-യൂറോ വാര്‍ത്തകള്‍

നൈനാന്‍വളപ്പുകാര്‍ക്ക് ഫിഫയുടെ സമ്മാനം

മെസിയും സുവാരസും മുഖാമുഖം; കോപ്പയില്‍ സമനിലക്കുരുക്കഴിക്കാന്‍ അര്‍ജന്‍റീന

യൂറോ കപ്പ്: സ്ലൊവാക്യക്കും ചെക് റിപ്പബ്ലിക്കിനും ഇന്ന് നിര്‍ണായകം

യൂറോയില്‍ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഇംഗ്ലണ്ട്; എതിരാളികൾ സ്‌കോട്‍ലൻഡ്

നാലടി മേളം; കോപ്പയില്‍ പെറുവിന് മീതെയും പറന്ന് കാനറികള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona