Asianet News MalayalamAsianet News Malayalam

മെസിയും സുവാരസും മുഖാമുഖം; കോപ്പയില്‍ സമനിലക്കുരുക്കഴിക്കാന്‍ അര്‍ജന്‍റീന

ആത്മസുഹൃത്താണെങ്കിലും കളിക്കളത്തിൽ അത് പ്രതീക്ഷിക്കേണ്ടെന്ന് സുവാരസ് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. 

Copa America 2021 Argentina looking to end draw v Uruguay
Author
Brasília - Brasilia, First Published Jun 18, 2021, 11:04 AM IST
  • Facebook
  • Twitter
  • Whatsapp

ബ്രസീലിയ: കോപ്പ അമേരിക്കയിൽ ആദ്യ ജയം ലക്ഷ്യമിട്ട് അർജന്റീന നാളെയിറങ്ങും. ബ്രസീലിയയില്‍ പുലർച്ചെ അഞ്ചരയ്‌ക്ക് തുടങ്ങുന്ന കളിയിൽ ഉറുഗ്വേയാണ് എതിരാളികൾ. ലിയോണല്‍ മെസിയും ലൂയിസ് സുവാരസും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് മത്സരത്തിന്‍റെ പ്രത്യേകത. പുലർച്ചെ രണ്ടരയ്‌ക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ചിലെ ബൊളീവിയയെ നേരിടും. 

ഉറുഗ്വേക്കെതിരെ ഇറങ്ങുമ്പോള്‍ വെല്ലുവിളികൾ ഏറെയാണ് അർജന്റീനയ്ക്ക്. സമനിലക്കുരുക്കിൽ നിന്ന് രക്ഷപ്പെടണം. പ്രതിരോധ നിരയിലെ വിള്ളലുകൾ അടയ്‌ക്കണം. നായകൻ ലിയോണൽ മെസിയുടെ അമിതഭാരം കുറയ്ക്കണം. പരീക്ഷണത്തിന് സമയമില്ല, കാരണം മുന്നിൽ നിൽക്കുന്നത് ലൂയിസ് സുവാരസിന്റെ ഉറുഗ്വേയാണ്. ആത്മസുഹൃത്താണെങ്കിലും കളിക്കളത്തിൽ അത് പ്രതീക്ഷിക്കേണ്ടെന്ന് സുവാരസ് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. 

അവസാന മൂന്ന് കളിയിലും ആദ്യം ഗോൾ നേടിയ ശേഷം സമനില വഴങ്ങിയ അർജന്റൈൻ ടീമിലും ഫോർമേഷനിലും തന്ത്രങ്ങളിലും മാറ്റം ഉറപ്പ്. ഗോൾമുഖത്തേക്ക് നിരന്തരം ഇരച്ചെത്തുന്ന സുവാരസിനെയും എഡിൻസൺ കവാനിയേയും തടയാൻ ഗോൺസാലോ മോണ്ടിയേൽ, പരിക്ക് മാറിയെത്തുന്ന ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഓട്ടമെൻഡി, മാർക്കോസ് അക്യൂന അല്ലെങ്കിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവര്‍ക്കാകും ചുമതല. മധ്യനിരയിൽ റോഡ്രിഗോ ഡി പോളും ലിയാൻഡ്രോ പരേഡസും ജിയോവനിലോ സെൽസോയും ഇറങ്ങും. ഗോളടിക്കാൻ മെസിയുടെ പങ്കാളിയായി ലൗറ്ററോ മാർട്ടിനസിനും നിക്കോളാസ് ഗോൺസാലസിനും ഒരവസരം കൂടി നല്‍കിയേക്കും. 

സെർജിയോ അഗ്യൂറോയും ഏഞ്ചൽ ഡി മരിയയും പകരക്കാരായി ഇറങ്ങാനാണ് സാധ്യത. ഗോളി എമിലിയാനോ മാർട്ടിനസിനും ഇളക്കമുണ്ടാവില്ല. ഡീഗോ ഗോഡിനും ഗിമിനസും നയിക്കുന്ന ഉറുഗ്വേൻ പ്രതിരോധനിരയെ മറികടക്കുക അർജന്റീനയ്‌ക്ക് ഒട്ടും എളുപ്പമാവില്ല. കോപ്പയിലെ ആദ്യ മത്സരത്തില്‍ ചിലെയോട് അര്‍ജന്‍റീന 1-1ന് സമനില വഴങ്ങുകയായിരുന്നു. 

മെസിക്ക് സുവാരസിന്‍റെ മുന്നറിയിപ്പ്

'മെസി ഏറ്റവും മികച്ച താരമാണ്. കളിക്കളത്തിൽ എതിരാളിയായി ഇറങ്ങാത്ത സന്ദർഭങ്ങളിൽ ഒഴികെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുമാണ്. കളത്തിലിറങ്ങിയാൽ സൗഹൃദത്തിന് സ്ഥാനമില്ല. ജയം മാത്രമാണ് ലക്ഷ്യം' എന്നാണ് മത്സരത്തിന് മുന്നോടിയായി സുവാരസ് പറഞ്ഞത്. 

കൂടുതല്‍ കോപ്പ വാര്‍ത്തകള്‍...

നാലടി മേളം; കോപ്പയില്‍ പെറുവിന് മീതെയും പറന്ന് കാനറികള്‍

കോപ്പയിലെ അര്‍ജന്‍റീന-ഉറുഗ്വേ പോരാട്ടം: മെസിക്ക് മുന്നറിയിപ്പുമായി സുവാരസ്

പ്രതിരോധപ്പിഴവ് തുടർക്കഥ; മെസ്സിപ്പടയെ തോൽപ്പിക്കുന്നത് കാവൽ നിരയോ ?

കോപ്പ അമേരിക്ക: അവസരങ്ങള്‍ തുലച്ചു, ചിലിക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios