സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഇന്‍റര്‍ ലുക്കാക്കുവിനെ കൈവിട്ടത്. അതുകൊണ്ടുതന്നെ ലുക്കാക്കുവിനെ തിരിച്ചെടുക്കുക എന്നത് ഇന്‍ററിനെ സംബന്ധിച്ചിടത്തോളവും പ്രയാസമാണ്. 

ലണ്ടന്‍: ചെൽസിയിൽ(Chelsea) റൊമേലു ലുക്കാക്കുവിന്‍റെ(Romelu Lukaku) ഭാവി തീരുമാനിക്കാൻ നിർണായക യോഗം ഉടൻ ചേരും. ക്ലബ്ബിന്‍റെ പുതിയ ഉടമ ടോഡ് ബോഹ്‍ലി, പരിശീലകൻ തോമസ് ടുഷേലുമായി കൂടിക്കാഴ്ച നടത്തും. 115 ദശലക്ഷം യൂറോയ്ക്ക് കഴിഞ്ഞ വർഷം ചെൽസിയിലെത്തിയ ലുക്കാക്കുവിന് 44 മത്സരങ്ങളിൽ 15 ഗോളുകൾ മാത്രമേ നേടാനായുള്ളൂ.

പഴയ ക്ലബ്ബായ ഇന്‍റർമിലാനിലേക്ക് പോകണമെന്ന ആഗ്രഹം പലതവണ ലുക്കാക്കു പരസ്യമായി പ്രകടിപ്പിച്ചത് ടീമുമായുള്ള ബന്ധത്തിലും വിള്ളലുണ്ടാക്കിയിരുന്നു. 29കാരനായ ബെൽജിയൻ താരത്തെ ലോണിൽ നൽകാനുള്ള സാഹചര്യവും ടീം
പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ ചെൽസി പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

നാം അറിയുന്ന ലുക്കാക്കുവിന്‍റെ അറിയാക്കഥകള്‍

2021ല്‍ ഇന്‍ററിന് സീരി എയില്‍ കീരിടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചശേഷമാമ് ലുക്കാക്കു ചെല്‍സിയുടെ നീലക്കുപ്പായത്തിലേക്ക് എത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഇന്‍റര്‍ ലുക്കാക്കുവിനെ കൈവിട്ടത്. അതുകൊണ്ടുതന്നെ ലുക്കാക്കുവിനെ തിരിച്ചെടുക്കുക എന്നത് ഇന്‍ററിനെ സംബന്ധിച്ചിടത്തോളവും പ്രയാസമാണ്.

അതുകൊണ്ടുതന്നെ വായ്പാ അടിസ്ഥാനത്തില്‍ ലുക്കാകുവിനെ ടീമിലെത്തിക്കുന്ന കാര്യമാണ് ഇന്‍ററും പരിഗണിക്കുന്നത്. ലുക്കാക്കുവിനെ ഇന്‍ററിന് വായ്പ നല്‍കി ലൗതാരോ മാര്‍ട്ടിനെസ്, അലസാണ്ട്രോ ബാസ്റ്റോനി, മിലാന്‍ സ്ക്രിനിയര്‍ എന്നിവരെ പകരം എത്തിക്കുന്ന കാര്യവും ചെല്‍സി ഗൗരവമായി പരിഗണിക്കുന്നുണ്ട്.

'പിഎസ്ജി വിട്ട് എങ്ങോട്ടേക്കുമില്ല'; ക്ലബ് വിടുമെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ താരം നെയ്മര്‍

ലുക്കാക്കുവിന്‍റെ പകരം മുന്നേറ്റനിരയിലാണ് അര്‍ജന്‍റീന താരമായ മാര്‍ട്ടിനെസിനെ ചെല്‍സി പരിഗണിക്കുന്നതെങ്കില്‍ അന്‍റോണിയോ റൂഡിഗറും ആന്ദ്രെയാസ് ക്രിസ്റ്റെന്‍സനും ടീം വിട്ടതിന്‍റെ വിടവ് നികത്താനാണ് ബാസ്റ്റോനിയെയും മിലാന്‍ സ്ക്രിനിയറെയും ചെല്‍സി നോട്ടമിടുന്നത്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ താരമായിരുന്നപ്പോഴാണ് ലുക്കാക്കു മൂന്ന് വര്‍ഷം മുമ്പ് ഇന്‍ററിലെത്തിയത്.