പരിക്കേറ്റ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ഇല്ലാതെയാവും പിഎസ്ജി കളിക്കുക. ലിയോണല്‍ മെസിയും (Lionel Messi) നെയ്മറും (Neymar) മുന്നേറ്റനിരയിലെത്തും.

പാരിസ്: ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ (French League) നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജി (PSG) ഇന്ന് ആദ്യ മത്സരത്തിനറങ്ങും. ക്ലെര്‍മോണ്ട് ഫൂട്ടാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. പരിക്കേറ്റ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ഇല്ലാതെയാവും പിഎസ്ജി കളിക്കുക. ലിയോണല്‍ മെസിയും (Lionel Messi) നെയ്മറും (Neymar) മുന്നേറ്റനിരയിലെത്തും. ഡോണരുമ്മ വല കാക്കും. സെര്‍ജിയോ റാമോസ്, മര്‍ക്വിഞ്ഞോസ്, കിംപെബെ എന്നിവര്‍ പ്രതിരോധത്തില്‍. ഹകിമി, വെറാറ്റി, വിറ്റിഞ്ഞ, മെന്‍ഡസ് എന്നിവര്‍ മധ്യനിര ഭരിക്കും. മെസിക്കും നെയ്മറിനുമൊപ്പം സറാബിയ മുന്നേറ്റത്തിലെത്തും.

ലിവര്‍പൂളും ചെല്‍സിയും ഇന്നിറങ്ങും 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ചെല്‍സിയും ടോട്ടനവും ഇന്നിറങ്ങും. ലിവര്‍പൂള്‍ ഫുള്‍ഹാമിനെയും ചെല്‍സി എവേര്‍ട്ടനെയും നേരിടും. ടോട്ടനത്തിന് സതാംപ്റ്റണാണ് ആദ്യ മത്സരത്തില്‍ എതിരാളി. അതേസമയം, ആഴ്‌സണലിന് വിജയത്തോടെ തുടങ്ങി. ആഴ്‌സണല്‍ എതിരില്ലാത്ത രണ്ട് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചു. ഇരുപതാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനല്ലിയുടെ ഗോളിലൂടെ ആഴ്‌സണല്‍ മുന്നിലെത്തി. കളിതീരാന്‍ അഞ്ച് മിനിറ്റുളളപ്പോള്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ ക്രിസ്റ്റല്‍ പാലസിന്റെ തോല്‍വി ഉറപ്പിച്ചു.

ബയേണ്‍ ജയത്തോടെ തുടങ്ങി

ബുണ്ടസ്‌ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് ജയത്തുടക്കം. ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെ ഒന്നിനെതിരെ ആറ് ഗോളിന് തകര്‍ത്തു. ജമാല്‍ മുസിയാല
രണ്ട് ഗോള്‍ നേടി. കിമ്മിച്ച്, പവാദ്, സാദിയോ മാനെ, ഗ്‌നാബ്രി എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്.

ലെവന്‍ഡോസ്‌കിക്ക് ഒമ്പതാം നമ്പര്‍

റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് ഒന്‍പതാം നമ്പര്‍ ജഴ്‌സി നല്‍കി ബാഴ്‌സലോണ. കഴിഞ്ഞ സീസണില്‍ മെംഫിസ് ഡീപേയാണ് ഒന്‍പതാം നമ്പര്‍ ജഴ്‌സിയില്‍ കളിച്ചത്. ബയേണ്‍ മ്യൂണിക്ക് വിട്ട് ബാഴ്‌സയില്‍ എത്തിയ ലെവന്‍ഡോവ്‌സ്‌കി പ്രീ സീസണ്‍ മത്സരങ്ങളില്‍ പന്ത്രണ്ടാം നമ്പര്‍ ജഴ്‌സിയിലാണ് കളിച്ചത്.

'ആ വാദം ശരിയാവില്ല'; ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയില്‍ ശാസ്ത്രിയെ പ്രതിരോധിച്ച് മുന്‍ ഇന്ത്യന്‍ താരം

ബിഗ് ബാഷ് ഒഴിവാക്കൂ, യുഎഇയിലേക്ക് വരൂ; 15 ഓസ്‌ട്രേലിയന്‍ മുന്‍നിര താരങ്ങള്‍ക്ക് കോടികളുടെ വാഗ്ദാനം