Asianet News MalayalamAsianet News Malayalam

കോപ്പ അമേരിക്ക: സെമിയിലേക്ക് പറക്കുക കാനറികളോ ചിലെയോ; നാളെ രാവിലെ അറിയാം

ഓരോ കളിയിലും വ്യത്യസ്ത ഇലവനെ പരീക്ഷിക്കുന്ന ബ്രസീൽ കോച്ച് ടിറ്റെ എന്നാല്‍ ചിലെക്കെതിരെ മുൻനിര താരങ്ങളെയെല്ലാം അണിനിരത്തും

Copa America 2021 Quarter Final Brazil vs Chile Preview
Author
Rio de Janeiro, First Published Jul 2, 2021, 10:58 AM IST

റിയോ: കോപ്പ അമേരിക്കയിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ബ്രസീൽ നാളെ പുലർച്ചെ ഇറങ്ങും. ഇന്ത്യൻ സമയം രാവിലെ അഞ്ചരയ്ക്ക് തുടങ്ങുന്ന കളിയിൽ ചിലെയാണ് എതിരാളികൾ. രാത്രി രണ്ടരയ്ക്ക് തുടങ്ങുന്ന ആദ്യ ക്വാർട്ടറിൽ പെറുവും പരാഗ്വേയും ഏറ്റുമുട്ടും.

കളിയിലും കണക്കിലും ചിലെയേക്കാള്‍ ഏറെ മുന്നിലാണ് ബ്രസീൽ. ഇത്തവണത്തെ കോപ്പയില്‍ നാല് കളിയിൽ മൂന്ന് ജയവും ഒരു സമനിലയുമടക്കം പത്ത് പോയിന്‍റുമായാണ് ബ്രസീൽ ഇറങ്ങുന്നത്. പത്ത് ഗോൾ നേടിയപ്പോൾ വഴങ്ങിയത് രണ്ട് ഗോൾ മാത്രം. ഓരോ കളിയിലും വ്യത്യസ്ത ഇലവനെ പരീക്ഷിക്കുന്ന ബ്രസീൽ കോച്ച് ടിറ്റെ എന്നാല്‍ ചിലെക്കെതിരെ മുൻനിര താരങ്ങളെയെല്ലാം അണിനിരത്തും. നെയ്മറും കാസിമിറോയും ലൂക്കാസ് പക്വേറ്റയും ഗബ്രിയേൽ ജെസ്യൂസും അലക്സ് സാന്ദ്രോയും തിരിച്ചെത്തും.

Copa America 2021 Quarter Final Brazil vs Chile Preview

അതേസമയം അലക്സിസ് സാഞ്ചസ് പരിക്കിൽനിന്ന് മുക്തനായത് ചിലെയ്ക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. ഒരു ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണ് ചിലെയുടെ വരവ്. സാ‌ഞ്ചസിനൊപ്പം വിദാലും വാർഗാസും അരാൻക്വിസുമെല്ലാം ഫോമിലേക്കുയർ‍ന്നാൽ ബ്രസീലിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. 

നേർക്കുനേർ കണക്ക് 

ബ്രസീലും ചിലെയും 72 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്.  ബ്രസീലിനായിരുന്നു ഇതില്‍ 51 കളിയിലും ജയം. ചിലെ ഇതുവരെ ജയിച്ചത് എട്ട് കളിയിൽ മാത്രം. 13 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ഇരു ടീമും ഏറ്റവും ഒടുവിൽ 2017ൽ ഏറ്റുമുട്ടിയപ്പോള്‍ ബ്രസീൽ എതിരില്ലാത്ത മൂന്ന് ഗോളിന് ചിലെയെ തോൽപിച്ചിരുന്നു. 

സ്പെയ്ന്‍ സ്വിറ്റ്സർലൻഡിനെതിരെ; യൂറോയിലെ ആദ്യ ക്വാർട്ടർ ഇന്ന് തീപാറും

യൂറോ: അസൂറിക്കുതിപ്പിന് തടയിടുമോ ബെല്‍ജിയം; രണ്ടാം ക്വാർട്ടറില്‍ വമ്പന്‍ പോരാട്ടം

കൊവിഡ് വ്യാപനം കൂടുന്നു; യൂറോ കപ്പിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios