മാഞ്ചസ്റ്റർ: ഫുട്ബോൾ ലോകം കൊവിഡ് 19 ഭീഷണിയിൽ ഉലയുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം. യുണൈറ്റഡിൽ ആർക്കും കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 

Read more: കൊവിഡ് 19: താരങ്ങളുടെ പ്രതിഷേധം ഫലംകണ്ടു; ഒളിംപിക് കമ്മിറ്റിക്ക് ഒടുവില്‍ ബോധോദയം

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡിലെ മുഴുവൻ താരങ്ങളെയും ഒഫീഷ്യൽസിനെയും കൊറോണ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. പരിശോധാഫലങ്ങൾ എല്ലാം നെഗറ്റീവ് ആയതാണ് യുണൈറ്റഡിന് ആശ്വാസമായത്. ഇതേസമയം, യുണൈറ്റഡിന്‍റെ പരിശീലനം നിർത്തിവച്ചിരിക്കുകയാണ്. താരങ്ങളോട് വീട്ടിൽ ഫിറ്റ്നസ് പരിശീലനം നടത്താനാണ് ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടിരിക്കുന്നത്.

Read more: ഐപിഎല്ലില്‍ നിന്ന് സൂപ്പർ താരങ്ങളോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടേക്കും: റിപ്പോർട്ട്

ഏപ്രിൽ നാല് വരെ പ്രീമിയർ ലീഗ് നിർത്തിവച്ചിരിക്കുകയാണ്. ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റയ്‌ക്കും ചെൽസി താരം ക്വാലം ഒഡോയ്‌ക്കും രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ലീഗ് നിര്‍ത്തിവച്ചത്. കൂടുതൽ താരങ്ങളും പരിശീലകരും നിരീക്ഷണത്തിലാണ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക