110 ദശലക്ഷം ഡോളര്‍ വരുമാനമുള്ള ലിയോണൽ മെസിയാണ് രണ്ടാം സ്ഥാനത്ത്. പിഎസ്ജിയിൽ 75 ദശലക്ഷം ഡോളറാണ് മെസിയുടെ പ്രതിഫലം. 

മാഞ്ചസ്റ്റര്‍: ഫോബ്‌സിന്‍റെ സമ്പന്നരായ കായികതാരങ്ങളുടെ പട്ടികയിൽ ലിയോണൽ മെസിയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള ക്ലബ്ബ് മാറ്റത്തിലൂടെയാണ് റൊണാള്‍ഡോ ഫുട്ബോള്‍ താരങ്ങളില്‍ ഒന്നാമതെത്തിയത്. 2021-22 സീസണിൽ ആകെ 125 ദശലക്ഷം ഡോളര്‍ ആണ് റൊണാള്‍ഡോയുടെ വരുമാനം. ഇതിൽ 70 ദശലക്ഷം യുണൈറ്റഡിലെ പ്രതിഫലവും ബോണസുമാണ്.

ചെന്നൈക്കെതിരെ നാളെ വെടിക്കെട്ടിന് അസ്‌ഹറുദ്ദീന്‍? ആകാംക്ഷ സൃഷ്‌ടിച്ച് ചിത്രം

110 ദശലക്ഷം ഡോളര്‍ വരുമാനമുള്ള ലിയോണൽ മെസിയാണ് രണ്ടാം സ്ഥാനത്ത്. പിഎസ്ജിയിൽ 75 ദശലക്ഷം ഡോളറാണ് മെസിയുടെ പ്രതിഫലം. 95 ദശലക്ഷം ഡോളര്‍ വരുമാനമുള്ള പിഎസ്ജിയുടെ ബ്രസീലിയന്‍ താരം നെയ്‌മര്‍ മൂന്നാമതും 43 ദശലക്ഷം ഡോളര്‍ വരുമാനം ലഭിക്കുന്ന കിലിയന്‍ എംബാപ്പെ നാലാം സ്ഥാനത്തുമുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ലിവര്‍പൂൾ താരം മുഹമ്മദ് സലായുടെ വരുമാനം 41 ദശലക്ഷം ഡോളറാണ്.

നടരാജന് കൊവിഡ് പിടിപെട്ടിട്ടും ഐപിഎല്‍; ബിസിസിഐക്ക് എതിരെ ഒളിയമ്പുമായി മൈക്കല്‍ വോണ്‍

റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ആന്ദ്രേ ഇനിയെസ്റ്റ, പോള്‍ പോഗ്‌ബ, ഗാരെത് ബെയ്ൽ, ഏഡന്‍ ഹസാര്‍ഡ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 

Scroll to load tweet…

ഇക്കുറി ട്രാന്‍സ്‌ഫര്‍ ജാലകത്തില്‍ യുവന്‍റസില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മടക്കം കൊടുമ്പിരികൊണ്ട വാര്‍ത്തയായിരുന്നു. 12 വർഷത്തിന് ശേഷമാണ് റൊണാൾഡോ യുണൈറ്റഡിൽ തിരിച്ചെത്തിയത്. ആഴ്‌ചയിൽ 4.85 കോടി രൂപയാണ് റൊണാൾഡോയുടെ പ്രതിഫലം. യുണൈറ്റഡില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരം കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 

ഐപിഎല്‍: രോഹിത് മടങ്ങിയെത്തും; കൊല്‍ക്കത്തയെ പൂട്ടാന്‍ മുംബൈ ഇറങ്ങുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona