ഇരുപത്തിയെട്ടുകാരനായ അലാബയെ യൂറോ കപ്പിന് ശേഷം അവതരിപ്പിക്കുമെന്നും റയല്‍ ഔദ്യോഗികമായി അറിയിച്ചു.

മാഡ്രിഡ്: ബയേണ്‍ മ്യൂണിക്കിന്‍റെ ഓസ്‌ട്രിയന്‍ ഡിഫന്‍റര്‍ ഡേവിഡ് അലാബയെ അഞ്ച് വര്‍ഷത്തെ കരാറില്‍ സ്വന്തമാക്കി സ്‌പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്. ഇരുപത്തിയെട്ടുകാരനായ അലാബയെ യൂറോ കപ്പിന് ശേഷം അവതരിപ്പിക്കുമെന്നും റയല്‍ ഔദ്യോഗികമായി അറിയിച്ചു. ഇംഗ്ലീഷ് ക്ലബുകളുമായി മത്സരിച്ചാണ് റയല്‍ അലാബയെ പാളയത്തില്‍ എത്തിച്ചത്. 

സീസണിനൊടുവില്‍ കരാര്‍ അവസാനിക്കുന്നതോടെ ബയേണ്‍ വിടുമെന്ന് അലാബ ഫെബ്രുവരിയില്‍ വ്യക്തമാക്കിയിരുന്നു. അലാബയുടെ നീണ്ട 13 വര്‍ഷത്തെ ബയേണ്‍ കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. കരാര്‍ പുതുക്കാന്‍ ബയേണ്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പ്രതിഫല തര്‍ക്കത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയുടെ റിപ്പോര്‍ട്ട്. 

Scroll to load tweet…

ബയേണ്‍ കുപ്പായത്തില്‍ 431 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും 10 ലീഗ് കിരീടങ്ങളും ആറ് ജര്‍മന്‍ കപ്പും അഞ്ച് ജര്‍മന്‍ സൂപ്പര്‍ കപ്പും രണ്ട് ഫിഫ ക്ലബ് ലോകകപ്പും രണ്ട് യുവേഫ സൂപ്പര്‍ കപ്പും നേടി. ദേശീയ കുപ്പായത്തിലും മിന്നും താരമാണ് അലാബ. 79 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഏഴ് തവണ ഓസ്‌ട്രിയന്‍ ഫുട്ബോളര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി. 

സിറ്റിയോ ചെല്‍സിയോ; യൂറോപ്യൻ ക്ലബ് രാജാക്കന്‍മാരെ ഇന്നറിയാം

ആന്ദ്രെ പിർലോ പുറത്ത്, യുവന്റസിൽ അലെ​ഗ്രിക്ക് രണ്ടാമൂഴം

സിദാന് പകരം റയല്‍ പരിഗണിക്കുന്നത് ഇവരെ; ബാഴ്‌സയില്‍ കൂമാന്‍റെ കസേര ഇളകിയേക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona