Asianet News MalayalamAsianet News Malayalam

കപ്പുയര്‍ത്താന്‍ ഗോകുലം; ഡ്യുറന്‍ഡ് കപ്പ് ഫൈനല്‍ ഇന്ന്

1997ൽ എഫ് സി കൊച്ചിന്‍ ചാമ്പ്യന്മാരായതിന് ശേഷം ആദ്യമായി ഡ്യുറന്‍ഡ് കപ്പ് നേടുന്ന കേരള ടീമാകാനാണ് ഗോകുലത്തിന്‍റെ ശ്രമം.

durand cup 2019 gokulam fc vs mohun bagan final live updates
Author
Kolkata, First Published Aug 24, 2019, 8:58 AM IST

കൊല്‍ക്കത്ത: ഡ്യുറന്‍ഡ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം തേടി ഗോകുലം കേരള ഇന്നിറങ്ങും. ഫൈനലില്‍ കൊൽക്കത്ത വമ്പന്മാരായ മോഹന്‍ ബഗാനാണ് എതിരാളികള്‍. കൊൽക്കത്തയിൽ വൈകീട്ട് 6.30നാണ് മത്സരം. 

സെമിയിൽ ഈസ്റ്റ് ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഗോകുലം മറികടന്നത്. 1997ൽ എഫ് സി കൊച്ചിന്‍ ചാമ്പ്യന്മാരായതിന് ശേഷം ആദ്യമായി ഡ്യുറന്‍ഡ് കപ്പ് നേടുന്ന കേരള ടീമാകാനാണ് ഗോകുലത്തിന്‍റെ ശ്രമം. മികച്ച ഫോമിലുള്ള സ്‌ട്രൈക്കര്‍മാരായ മാര്‍ക്കസ് ജോസഫ്, ഹെന്‍‍‍റി കിസെക്ക എന്നിവരിലും ഗോളി ഉബൈദിലുമാണ് ഗോകുലത്തിന്‍റെ പ്രതീക്ഷ.

രാജ്യത്തെ പഴക്കമേറിയ ഫുട്ബോള്‍ ടൂര്‍ണമെന്‍റാണ് 1888ൽ തുടങ്ങിയ ഡ്യുറന്‍ഡ് കപ്പ്. ടൂര്‍ണമെന്‍റില്‍ പതിനേഴാം കിരീടമാണ് ബഗാന്‍റെ ലക്ഷ്യം. 

Follow Us:
Download App:
  • android
  • ios