ലണ്ടന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടന്‍ഹാം ഹോട്‌സ്പര്‍. തങ്ങളുടെ ഓദ്യോഗിക പേജിലൂടെയാണ് ടോട്ടനം ബ്ലാസ്‌റ്റേഴ്‌സിനും ഐഎസ്എല്ലിനും ആശംസകള്‍ അറിയിച്ചത്. മലയാലത്തിലിരുന്നു ടോട്ടനത്തിന്റെ ആശംസാവാചകം.

ആശംസയില്‍ പറയുന്നതിങ്ങനെ... ''ഇടഞ്ഞ കൊമ്പനെ തടയാന്‍ നില്‍ക്കല്ലേ! ??  2020/21 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം നേടാന്‍ തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് ഞങ്ങളുടെ വിജയാശംസകള്‍! ??'' ഇത്രയുമാണ് പോസ്റ്റിലുണ്ടായിരുന്നത്. കൂടെ കോച്ച് ഹോസെ മൊറീഞ്ഞോയുടെയും പ്രധാന താരങ്ങളുടെയും ഫോട്ടോയും കൊടുത്തിട്ടുണ്ട്. 

 

നിരവധി ആരാധകര്‍ മറുപടിയായി അറിയിച്ചിട്ടുണ്ട്. ഇന്ന് എടികെ മോഹന്‍ ബഗാനുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. മുന്‍ കേരള ക്യാപ്റ്റ സന്ദേശ് ജിങ്കാന്‍ ഇത്തവണ ബഗാനിലേക്ക് മാറിയിരുന്നു. ഇരുവരും നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്. വൈകിട്ട് 7.30നാണ് മത്സരം.