Asianet News MalayalamAsianet News Malayalam

പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം; ആഴ്‌സനല്‍ ആദ്യ മത്സരത്തിന്, ചെല്‍സിയും യുനൈറ്റഡും നാളെയിറങ്ങും

പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തുന്ന ടീമാണ് ബ്രന്റ്‌ഫോര്‍ഡ്. ജേഡന്‍ സാഞ്ചോയും റാഫേല്‍ വരാനേയുമടക്കമുള്ള താരങ്ങളെയെത്തിച്ച് കരുത്ത് കൂട്ടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ്‌സ് യുണൈറ്റഡുമായി നാളെ ഏറ്റുമുട്ടും.

English Premier League Starts today with Arsenal Match
Author
London, First Published Aug 13, 2021, 9:28 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിനും ഇന്ന് തുടക്കം. ആദ്യമത്സരത്തില്‍ ആഴ്‌സനല്‍, ബ്രന്റ്‌ഫോര്‍ഡിനെ നേരിടും. രാത്രി 12.30നാണ് മത്സരം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി തുടങ്ങിയ വമ്പന്മാര്‍ക്കെല്ലാം നാളെയാണ് ആദ്യ മത്സരം.

പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തുന്ന ടീമാണ് ബ്രന്റ്‌ഫോര്‍ഡ്. ജേഡന്‍ സാഞ്ചോയും റാഫേല്‍ വരാനേയുമടക്കമുള്ള താരങ്ങളെയെത്തിച്ച് കരുത്ത് കൂട്ടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ്‌സ് യുണൈറ്റഡുമായി നാളെ ഏറ്റുമുട്ടും. ചാംപ്യന്‍സ് ലീഗിന് പിന്നാലെ യുവേഫ സൂപ്പര്‍കപ്പും നേടിയ ചെല്‍സിക്ക് ക്രിസ്റ്റല്‍ പാലസാണ് എതിരാളികള്‍.

ലുക്കാക്കു കൂടിയെത്തിയാല്‍ ചെല്‍സിയുടെ ആക്രമണത്തിന് മൂര്‍ച്ച കൂടും. ആദ്യമത്സരത്തില്‍ ലിവര്‍പൂള്‍ നോര്‍വിച്ച് സിറ്റിയെ നേരിടും. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടനവും തമ്മിലുള്ള സൂപ്പര്‍ പോരാട്ടമാണ് ഈ ആഴ്ചത്തെ ശ്രദ്ധാകേന്ദ്രം. 

ടോട്ടനം നായകന്‍ ഹാരി കെയ്‌നെ റെക്കോര്‍ഡ് തുകയ്ക്ക് സിറ്റി സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റന്നാളാണ് സിറ്റി- ടോട്ടനം പോരാട്ടം.

Follow Us:
Download App:
  • android
  • ios