ഇടവേളയ്ക്ക് ശേഷം ടീം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. മുന്നോടിയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാല് താരങ്ങളുടെ കരാര്‍ ഒരുവര്‍ഷത്തേക്ക് പുതുക്കും. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ഡിയോഗോ ഡാലോട്ട്, ഫ്രെഡ്, ലൂക് ഷോ എന്നിവരുടെ കരാറാണ് പുതുക്കുക.
മാഞ്ചസ്റ്റര്‍: ലോകകപ്പ് ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ നാളെ പുനരാരംഭിക്കും. ലിവര്‍പൂള്‍, ആസ്റ്റന്‍വില്ലയെയും എവര്‍ട്ടന്‍, വോള്‍വ്‌സിനെയും, ടോട്ടനം, ബ്രെന്റ്‌ഫോര്‍ഡിനെയും സതാംപ്ടണ്‍, ബ്രൈറ്റണെയും ലെസ്റ്റര്‍സിറ്റി, ന്യൂകാസില്‍ യുണൈറ്റഡിനെയും ക്രിസ്റ്റല്‍ പാലസ് ഫുള്‍ഹാമിനെയും നേരിടും. 14 കളിയില്‍ 37 പോയിന്റുള്ള ആഴ്‌സണലാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 32 പോയിന്റുമായി നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമത്. ടോട്ടനം നാലും യുണൈറ്റഡ് അഞ്ചും ലിവര്‍പൂള്‍ ആറും ചെല്‍സി എട്ടും സ്ഥാനത്താണ്.
അതേസമയം, ഇടവേളയ്ക്ക് ശേഷം ടീം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. മുന്നോടിയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാല് താരങ്ങളുടെ കരാര്‍ ഒരുവര്‍ഷത്തേക്ക് പുതുക്കും. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ഡിയോഗോ ഡാലോട്ട്, ഫ്രെഡ്, ലൂക് ഷോ എന്നിവരുടെ കരാറാണ് പുതുക്കുക. നാല് താരങ്ങളുടേയും നിലവിലെ കരാര്‍ ഈ സീസണോടെ അവസാനിക്കും. കോച്ച് എറിക് ടെന്‍ ഹാഗിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഈ താരങ്ങളുടെ കരാര്‍ പുതുക്കുന്നത്. ഇതേസമയം, ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന ഗോളി ഡേവിഡ് ഡി ഹിയയുടെ കരാര്‍ യുണൈറ്റഡ് പുതുക്കിയില്ല.
മാഞ്ചസ്റ്റര്‍ സിറ്റിയെ ചാംപ്യന്‍സ് ലീഗില്‍ ജേതാക്കളാക്കുകയാണ് ലക്ഷ്യമെന്ന് കോച്ച് പെപ് ഗാര്‍ഡിയോള പറഞ്ഞു. മറ്റെന്ത് നേട്ടമുണ്ടാക്കിയാലും ചാംപ്യന്‍സ് ലീഗ് കിരീടമില്ലെങ്കില്‍ പൂര്‍ണതയുണ്ടാകില്ലെന്നാണ് ഗാര്‍ഡിയോളയുടെ പക്ഷം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹാട്രിക് കിരീടമോഹവുമായി കുതിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. നിലവില്‍ ആഴ്സനലിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ടീം. 2016 മുതല്‍ ടീമിനെ പരിശീലിപ്പിക്കുന്ന ഗ്വാര്‍ഡിയോളയുടെ കീഴില്‍ ഇത്തിഹാദിലെത്തിയത് 11 കിരീടങ്ങള്‍.
നാല് പ്രീമിയര്‍ ലീഗ്, നാല് ഇഎഫ്എല്‍ കപ്പ്, രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ്, ഒരു എഫ്എ കപ്പ്. എന്നാല്‍ ആഭ്യന്തര കിരീടങ്ങളല്ല, ഇത്തവണ ചാംപ്യന്‍സ് ലീഗ് തന്നെയാണ് പ്രചോദനമെന്ന് ഗ്വാര്‍ഡിയോള. ഇത്തവണ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ലബ്ബ് ആര്‍ബി ലെയ്പ്സിഗാണ് സിറ്റിയുടെ എതിരാളികള്‍. കഴിഞ്ഞ മാസം സിറ്റിയുമായുള്ള കരാര്‍ 2025 വരെ പെപ് നീട്ടിയിരുന്നു. അതേസമയം, ഇഎഫ്എല്‍ കപ്പില്‍ സിറ്റി ലിവര്‍പൂളിനെ തോല്‍പ്പിച്ചു. പ്രീ ക്വാര്‍ട്ടറില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു സിറ്റിയുടെ ജയം.
സന്തോഷ് ട്രോഫിയില്‍ കേരളം നാളെ രാജസ്ഥാനെതിരെ; മത്സരം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍
