ന്യൂകാസിൽ യുണൈറ്റഡ് ഏകപക്ഷീയമായ ഒരുഗോളിന് ടോട്ടനത്തെ തോൽപിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനത്തിന് സീസണിലെ ആദ്യ തോൽവി. ന്യൂകാസിൽ യുണൈറ്റഡ് ഏകപക്ഷീയമായ ഒരുഗോളിന് ടോട്ടനത്തെ തോൽപിച്ചു. ഇരുപത്തിയേഴാം മിനിറ്റിൽ ജോയലിന്റനാണ് നിർണായക ഗോൾ നേടിയത്. പുതിയ കോച്ച് സ്റ്റീവ് ബ്രൂസിന് കീഴിൽ ന്യൂകാസിലിന്‍റെ ആദ്യ ജയംകൂടിയാണിത്.

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളിന് ബോൺമൗത്തിനെ തോൽപിച്ചു. സെർജിയോ അഗ്യൂറോയുടെ ഇരട്ടഗോൾ മികവിലാണ് സിറ്റിയുടെ ജയം. 15, 64 മിനിറ്റുകളിലായിരുന്നു അഗ്യൂറോയുടെ ഗോളുകൾ. 

നാൽപ്പത്തിമൂന്നാം മിനിറ്റിൽ റഹീം സ്റ്റെർലിംഗാണ് സിറ്റിയുടെ മൂന്നാം ഗോൾ നേടിയത്. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമിൽ ഹാരി വിൽസനാണ് ബോൺമൗത്തിനായി സ്കോർ ചെയ്തത്. സിറ്റിയിൽ ഡേവിഡ് സിൽവയുടെ നാനൂറാം മത്സരമായിരുന്നു ഇത്. ജയത്തോടെ ഏഴ് പോയിന്‍റുമായി സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു.