വെസ്റ്റ് ബ്രോമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഴ്‌സനൽ തോൽപ്പിച്ചത്. ആഴ്സനലിന് വേണ്ടി എമിലി സമിത്തും നിക്കോളാസ് പപ്പെയും വില്യനുമാണ് ഗോളുകൾ നേടിയത്

ആഴ്‌സണല്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സനലിന് ജയം. വെസ്റ്റ് ബ്രോമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഴ്‌സനൽ തോൽപ്പിച്ചത്. ആഴ്സനലിന് വേണ്ടി എമിലി സമിത്തും നിക്കോളാസ് പപ്പെയും വില്യനുമാണ് ഗോളുകൾ നേടിയത്. മാത്യൂസ് പെരീറ വെസ്റ്റ് ബ്രോമിന്റെ ഏക ആശ്വാസ ഗോൾ നേടി. ലീഗിൽ ഒമ്പതാം സ്ഥാനത്താണ് ആർസനൽ.

മറ്റൊരു മത്സരത്തിൽ എവർട്ടൻ, വെസ്റ്റ് ഹാമിനെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് എവര്‍ട്ടന്‍റെ ജയം. ഡൊമിനിക് കാല്‍വര്‍ട്ട് ലെവിനാണ് വിജയഗോള്‍ കണ്ടെത്തിയത്. ലീഗിൽ എട്ടാം സ്ഥാനത്താണ് എവർട്ടൻ ഉള്ളത്. വെസ്റ്റ് ഹാം അഞ്ചാമതുണ്ട്. 

സ്‌പാനിഷ് ലീഗ് കിരീടം തുലാസില്‍; റയലിന് തിരിച്ചടി, സെവിയ്യയോട് സമനില

പിറകില്‍ നിന്ന് ജയിച്ചുകയറി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; കിരീടമുറപ്പിക്കാന്‍ സിറ്റി ഇനിയും കാത്തിരിക്കണം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona