തൊണ്ണൂറ്റിയൊന്നാം മിനിറ്റിലായിരുന്നു ആർനോൾഡിന്റെ വിജയഗോൾ. നാൽപ്പത്തിമൂന്നാം മിനിറ്റിൽ ഒലീ വാറ്റ്കിൻസിലൂടെ ആസ്റ്റൻ വില്ലയാണ് ആദ്യം സ്‌കോർ ചെയ്‌തത്. 

ആന്‍ഫീല്‍ഡ്: പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന് തുടർച്ചയായ മൂന്നാം ജയം. ലിവർപൂൾ ഒന്നിനെതിരെ രണ്ട് ഗോളിന് ആസ്റ്റൻ വില്ലയെ തോൽപിച്ചു. ഇഞ്ചുറിടൈമിൽ ട്രെന്റ് അലക്സാണ്ടർ ആർനോൾഡ് നേടിയ ഗോളിനാണ് ലിവർപൂളിന്റെ ജയം. 

Add Asianetnews as a Preferred SourcegooglePreferred

തൊണ്ണൂറ്റിയൊന്നാം മിനിറ്റിലായിരുന്നു ആർനോൾഡിന്റെ വിജയഗോൾ. നാൽപ്പത്തിമൂന്നാം മിനിറ്റിൽ ഒലീ വാറ്റ്കിൻസിലൂടെ ആസ്റ്റൻ വില്ലയാണ് ആദ്യം സ്‌കോർ ചെയ്‌തത്. അമ്പത്തിയേഴാം മിനുറ്റില്‍ മുഹമ്മദ് സലാ ലിവർ‍പൂളിന്റെ സമനില ഗോൾ നേടി. 31 കളിയിൽ 52 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ ലിവർപൂൾ. 

പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ചെൽസിക്ക് തകർപ്പൻ ജയം. ചെൽസി ഒന്നിനെതിരെ നാല് ഗോളിന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഇരട്ട ഗോള്‍ കരുത്തിലാണ് ചെൽസിയുടെ ജയം. എട്ടാം മിനിറ്റിൽ കെയ് ഹാവർട്സാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. 10, 78 മിനിറ്റുകളിലായിരുന്നു പുലിസിച്ചിന്റെ ഗോളുകൾ. കർട്ട് സൗമയാണ് ചെൽസിയുടെ നാലാമത്തെ ഗോളിനുടമ. 

ക്രിസ്റ്റ്യൻ ബെന്റക്കാണ് ക്രിസ്റ്റൽ പാലസിന്റെ ആശ്വാസഗോൾ നേടിയത്. 31 കളിയിൽ 54 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്ത് തിരിച്ചെത്തി.

എല്‍ ക്ലാസിക്കോ: ബാഴ്സയെ വീഴ്ത്തി റയല്‍ മാഡ്രിഡ്