മാഞ്ചസ്റ്റര്‍: പുതുവര്‍ഷത്തില്‍ ജയത്തോടെ തുടങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയെയാണ് തോല്‍പ്പിച്ചത്. ഓൾഡ് ട്രാഫോർഡിൽ 2-1നായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ജയം. 

40-ാം മിനിറ്റില്‍ ആന്തണി മാര്‍ഷ്യലും 61-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസുമാണ് ഗോള്‍ നേടിയത്. 58-ാം മിനിറ്റിലായിരുന്നു ആസ്റ്റണ്‍ വില്ലയുടെ ഏക ഗോള്‍. 16 കളിയിൽ 33 പോയിന്റുമായി ലിവ‍ർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ഒപ്പമാണെങ്കിലും ഗോൾ ശരാശരിയിൽ ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്.

എവര്‍ട്ടനെ വീഴ്‌ത്തി വെസ്റ്റ് ഹാം 

പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ എവര്‍ട്ടനെ വെസ്റ്റ് ഹാം തോല്‍പ്പിച്ചു. ഒറ്റ ഗോളിനായിരുന്നു വെസ്റ്റ് ഹാമിന്റെ ജയം. 86-ാം മിനിറ്റിലായിരുന്നു വിജയഗോള്‍. തോമസ് സോസെക്ക് ആണ് ഗോള്‍ നി‍ർണായക ഗോൾ നേടിയത്. 29 പോയിന്റുമായി എവർട്ടൻ ലീഗിൽ നാലാം സ്ഥാനത്താണ്. വെസ്റ്റ് ഹാം പത്താം സ്ഥാനക്കാരാണ്. 

തിരിച്ചുവരവിലും 'മാറ്റൊട്ടും കുറയാതെ മാറ്റങ്ങളില്ലാതെ' ശ്രീശാന്ത്; വീഡിയോ