ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് കരുത്തര്‍ മുഖാമുഖം. ടോട്ടനവും മുന്‍ ചാംപ്യന്മാരായ ലെസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ വരും. ഇന്ത്യന്‍ സമയം രാത്രി 7.45ന് ടോട്ടനം മൈതാനത്താണ് മത്സരം. 14-ാം റൗണ്ട് മത്സരത്തിനായാണ് ഇരുടീമുകളും ഇറങ്ങുന്നത്.

പെനല്‍റ്റി നഷ്ടമാക്കിയതിന് പിന്നാലെ ഡൈവിംഗ് ഹെഡ്ഡറിലൂടെ ഗോള്‍; പെലെയുടെ റെക്കോര്‍ഡിനൊപ്പമെത്തി മെസി

ടോട്ടനത്തിന് 25ഉം ലെസ്റ്റിന് 24ഉം പോയിന്‍റ് വീതമുണ്ട്. സീസണിൽ ഇതുവരെ 10 ഗോള്‍ നേടിയ ലെസ്റ്റര്‍ താരം ജാമി വാര്‍ഡി അപകടകാരിയാണെന്ന് ടോട്ടനം പരിശീലകന്‍ മൗറീഞ്ഞോ അഭിപ്രായപ്പെട്ടു. ഗാരെത് ബെയി‍ൽ രോഗം ഭേദമായി തിരിച്ചെത്തിയെങ്കിലും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുമോയെന്ന് മൗറീഞ്ഞോ വ്യക്തമാക്കിയില്ല.

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്‍റെ ഗോള്‍മഴ; ജയം ഏഴ് ഗോളിന്

ഇന്ത്യന്‍ സമയം രാത്രി 10 മണിക്ക് തുടങ്ങുന്ന മത്സരത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലീഡ്സ് യുണൈറ്റഡിനെ നേരിടും. തുടക്കത്തിൽ ഗോള്‍ വഴങ്ങുന്ന ദൗര്‍ബല്യം ആവര്‍ത്തിക്കാതിരിക്കാനാകും യുണൈറ്റഡിന്‍റെ ശ്രമം. യുണൈറ്റഡിന് 12 കളിയിൽ 23ഉം ലീഡ്സിന് 13 കളിയിൽ 17ഉം പോയിന്‍റ് വീതമുണ്ട്. 

വമ്പന്‍ ജയവുമായി യുവന്‍റസ് മുന്നോട്ട്; ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോയ്‌ക്ക് ചരിത്ര നേട്ടം