ബ്രൂണോയ്ക്ക് ഹാട്രിക്, യുണൈറ്റഡിന്റെ ഗോളടിമേളം; പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് ജയത്തുടക്കം
മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ അഞ്ച് ഗോളിന് ലീഡ്സ് യുണൈറ്റഡിനെ തകർത്തു
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് ജയത്തുടക്കം. അലക്സ് ഫെർഗ്യൂസൻ യുഗത്തിന് ശേഷം ആദ്യ പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിടുന്ന യുണൈറ്റഡ് ആഘോഷത്തോടെ തുടങ്ങി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ അഞ്ച് ഗോളിന് ലീഡ്സ് യുണൈറ്റഡിനെ തകർത്തു. ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക് സ്വന്തമാക്കി. നിറഞ്ഞു കളിച്ച പോൾ പോഗ്ബയാണ് നാല് ഗോളിനും വഴിയൊരുക്കിയത്.
ക്രിസ്റ്റൽ പാലസിനെ തകർത്ത് ചെൽസിയും തുടങ്ങി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം. നോർവിച്ച് സിറ്റിക്കെതിരെ ലിവർപൂൾ തകർപ്പൻ ജയം സ്വന്തമാക്കി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റേയും ജയം. ഇന്ന് മാഞ്ചസ്റ്റർ സിറ്റി, ടോട്ടനത്തെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.00 മണിക്കാണ് മത്സരം.
ലോർഡ്സില്‍ ജോ റൂട്ട് ക്ലാസ്, ഒടുവില്‍ തിരിച്ചെത്തി ഇന്ത്യ; മൂന്നാം ദിനത്തിന് ആവേശാന്ത്യം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona