12 കളിയിൽ 26 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് സിറ്റി. 29 പോയിന്‍റുള്ള ചെൽസിയാണ് ഒന്നാം സ്ഥാനത്ത്.
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ(EPL) എവർട്ടനെ മൂന്ന് ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റിയുടെ(Manchester City) മുന്നേറ്റം. ഒന്നാം പകുതിയിൽ റഹീം സ്റ്റെർലിംഗിന്‍റെ(Raheem Sterling) ഗോളിന് മുന്നിലായിരുന്നു സിറ്റി. നാൽപ്പത്തിനാലാം മിനിറ്റിലായിരുന്നു സ്റ്റെർലിംഗിന്‍റെ ഗോൾ. അൻപത്തിയഞ്ചാം മിനിറ്റിൽ റോഡ്രിയും(Rodri) എൺപത്തിയാറാം മിനിറ്റിൽ ബെർണാർഡോ സിൽവയും(Bernardo Silva) സിറ്റിയുടെ ഗോൾപട്ടിക പൂർത്തിയാക്കി.
12 കളിയിൽ 26 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് സിറ്റി. 29 പോയിന്‍റുള്ള ചെൽസിയാണ് ഒന്നാം സ്ഥാനത്ത്. 25 പോയിന്‍റുമായി ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 15 പോയിന്‍റുള്ള എവർട്ടൻ പതിനൊന്നാം സ്ഥാനത്താണ്.
ടോട്ടനത്തിന് ജയം
പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ടോട്ടനം ഒന്നിനെതിരെ രണ്ട് ഗോളിന് ലീഡ്‌സ് യുണൈറ്റഡിനെ തോൽപിച്ചു. ഡാനിയേൽ ജയിംസിലൂടെ മുന്നിൽ എത്തിയ ശേഷമായിരുന്നു ലീഡ്‌സിന്‍റെ തോൽവി. ഹോയ്ബെർഗും റെഗ്യൂലോണും ആണ് ടോട്ടനത്തിന്‍റെ സ്കോറർമാർ. 19 പോയിന്‍റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ് ടോട്ടനം. 17-ാം സ്ഥാനത്താണ് ലീഡ്‌സ് നിലവിലുള്ളത്.
ISL 2021| ജംഷഡ്പൂര്‍ സെല്‍ഫ് ഗോളില്‍ കുരുങ്ങി; ഈസ്റ്റ് ബംഗാളിനെതിരെ സമനില
