Asianet News MalayalamAsianet News Malayalam

EPL 2021-22 : ചെല്‍സിയും വീണു, ആധികാരികം മാഞ്ചസ്റ്റര്‍ സിറ്റി! പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുന്നു

കെവിന്‍ ഡി ബ്രൂയ്‌നാണ് സിറ്റിയുടെ ഗോള്‍ നേടിയത്. ക്രിസ്റ്റല്‍ പാലസ്- ബ്രൈറ്റണ്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുവരും ഓരോ ഗോള്‍ വീതം നേടി.

EPL 2021-22  Manchester City won over Chelsea and got gig lead in point table
Author
Manchester, First Published Jan 15, 2022, 8:33 PM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (EPL 2021-22) വമ്പന്‍മാരുടെ പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് (Manchester City) ജയം. ചെല്‍സിയെ (Chelsea) എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്. കെവിന്‍ ഡി ബ്രൂയ്‌നാണ് സിറ്റിയുടെ ഗോള്‍ നേടിയത്. ക്രിസ്റ്റല്‍ പാലസ്- ബ്രൈറ്റണ്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുവരും ഓരോ ഗോള്‍ വീതം നേടി.

മത്സരത്തിലുടനീളം സിറ്റിയുടെ ആധിപത്യമായിരുന്നു. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും സിറ്റി തന്നെയയിരുന്നു മുന്നില്‍. എന്നാല്‍ വിജയഗോള്‍ പിറക്കാന്‍ ആദ്യപകുതി അവസാനിക്കേണ്ടി വന്നു. 70-ാ  മിനുറ്റിലാണ് സിറ്റി ലീഡെടുത്തത്. ഒരു ലോംഗ് റേഞ്ചറിലൂടെയായിരുന്നു ഡി ബ്രുയിന്റെ ഗോള്‍.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലീഗിലെ തുടര്‍ച്ചയായ 12ആം വിജയം ആണിത്. ഈ വിജയത്തോടെ സിറ്റിക്ക് 22 മത്സരങ്ങളില്‍ 56 പോയിന്റ് ആയി. രണ്ടാമതുള്ള ചെല്‍സിക്ക് ഇത്രയും മത്സരങ്ങളില്‍ നിന്ന് ആകെ 43 പോയിന്റ് മാത്രമെ ഉള്ളൂ. രണ്ടാം സ്ഥാനക്കാരും തമ്മില്‍ 13 പോയിന്റ് വ്യത്യാസമുണ്ട്. 

ക്രിസ്റ്റല്‍ പാലസ്- ബ്രൈറ്റണ്‍ മത്സരത്തില്‍ ആദ്യപാതിയില്‍ ഗോളൊന്നും പിറന്നില്ല. 69-ാം മിനിറ്റില്‍ കൊണോല്‍ ഗല്ലാഗേറിലൂടെ പാലസ് മുന്നിലെത്തി. എന്നാല്‍ മത്സരം തീരാന്‍ മൂന്ന് മിനിറ്റ് മാത്രമുള്ളപ്പോള്‍ ജോക്വിം ആന്‍ഡേഴ്‌സണിന്റെ സെല്‍ഫ് ഗോള്‍ ബ്രൈറ്റണ് സമനിലയൊരുക്കി. 

Follow Us:
Download App:
  • android
  • ios