ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരപ്രകാരം ക്രിസ്റ്റ്യാനോ പോര്‍ച്ചുഗല്‍ ടീമിനൊപ്പം വിടപറയല്‍ മത്സരം കളിക്കാന്‍ ചില ഉപാദികളോടെ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ്. പരിശീലകന് ഹോര്‍ഹെ ജെസ്യൂസുമായി ഇനിയൊരു ഒരുമിക്കല്‍ ഇല്ലെന്ന ശക്തമായ നിലപാടിലാണ് താരം.
അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഗംഭീര യാത്രയയപ്പ് നല്കാന് പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന് ഔദ്യോഗികമായി പദ്ധതികള്‍ ആവീഷ്കരിക്കുന്നുണ്ട്. റൊണാള്‍ഡോ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഫെഡറേഷന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വാശിയിലാണ്. ദേശീയ ടീം പരിശീലകന് ഹോര്‍ഹെ ജെസ്യൂസുമായി ഉടക്കി ടീം ക്യാമ്പ് വിട്ടതിന് ക്രിസ്റ്റ്യാനോയ്ക്ക് ഫെഡറേഷന് വിലക്കും പിഴ ശിക്ഷയും ചുമത്തിയിരുന്നു. തന്നെ വിലക്കിയ പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന് കീഴില്‍ ഇനിയൊരു മത്സരം പോലും പോര്‍ച്ചുഗലിനായി കളിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് താരം. അതുകൊണ്ടു തന്നെ വിടപറയല്‍ മത്സരം പോലും താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ക്രിസ്റ്റിയാനോ അടുത്ത വൃത്തങ്ങളെ അറിയിച്ചിട്ടുണ്ട്.
അതേസമയം, പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയുടെ നേതൃത്വത്തില്‍ അനുനയ ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് പെഡ്രോ പ്രോന്‍സയും ഇതിഹാസ താരത്തിന് അര്‍ഹിക്കുന്ന വിടപറയല്‍ മത്സരം ഒരുക്കാന്‍ ഓടി നടക്കുകയാണ്. എന്ത് വിട്ടുവീഴ്ച ചെയ്തിട്ടായാലും ക്രിസ്റ്റിയാനോയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചു കൊണ്ട് വേണം മുന്നോട്ട് പോകാന്‍ എന്ന നിലപാടിലാണ് സര്‍ക്കാരും ഫുട്ബോള്‍ ഫെഡറേഷനും.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരപ്രകാരം ക്രിസ്റ്റ്യാനോ പോര്‍ച്ചുഗല്‍ ടീമിനൊപ്പം വിടപറയല്‍ മത്സരം കളിക്കാന്‍ ചില ഉപാദികളോടെ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ്. പരിശീലകന് ഹോര്‍ഹെ ജെസ്യൂസുമായി ഇനിയൊരു ഒരുമിക്കല്‍ ഇല്ലെന്ന ശക്തമായ നിലപാടിലാണ് താരം. തന്റെ വിടപറയല്‍ മത്സരത്തില്‍ പരിശീലകനായി മുന്‍ പരിശീലകന് ലൂയി ഫിലിപ് സ്കൊളാരി വേണമെന്ന ആവശ്യം ക്രിസ്റ്റ്യാനോ മുന്നോട്ടു വെച്ചതായാണ് റിപ്പോര്‍ട്ട്. 2003 ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറുമ്പോള്‍ പോര്‍ച്ചുഗലിന്റെ കോച്ച് സ്കൊളാരിയായിരുന്നു. അരങ്ങേറ്റത്തിന് ജഴ്സി കൈമാറിയ സ്കൊളാരി തന്നെ വിടപറയല്‍ മത്സരത്തിലും തന്റെ കോച്ചാകണമെന്നതാണ് താരത്തിന്റെ താത്പര്യം. ഇത് നിലവിലെ കോച്ച് ഹോര്‍ഹെ ജെസ്യൂസിനോടുള്ള തന്റെ അമര്‍ഷം വ്യക്തമാക്കുവാന്‍ കൂടി താരം ഉപയോഗപ്പെടുത്തുകയാണ്.
ലോകകപ്പിന് ശേഷം മാര്‍ട്ടിനെസ് പോര്‍ച്ചുഗല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോയാണ് ഹോര്‍ഹെ ജെസ്യൂസിനെ പുതിയ പരിശീലകനായി കൊണ്ടുവരാന്‍ ചരട് വലികള്‍ നടത്തിയത്. സൗദിയില്‍ അല്‍ നസര്‍ ക്ലബ്ബില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തിലാണ് ഹോര്‍ഹെയെ ദേശീയ ടീമിന്റെ പരിശീലനായി കൊണ്ടുവരാന്‍ ക്രിസ്റ്റ്യാനോ മുന്‍കൈയ്യെടുത്തത്. എന്നാല്‍, വൈകാതെ ഹോര്‍ഹെയുടെ പദ്ധതികളില്‍ നിന്ന് പടനായകനായ ക്രിസ്റ്റ്യാനോ പുറത്താവുകയാണുണ്ടായത്.
നോര്‍വെക്കെതിരായ നേഷന്‍സ് ലീഗ് മത്സരത്തില്‍ ക്രിസ്റ്റിയാനോയെ ഗ്രൗണ്ടിലിറങ്ങാന്‍ പോലും ഹോര്‍ഹെ അനുവദിച്ചില്ല. പതിനെട്ട് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ക്രിസ്റ്റിയാനോയെ പകരക്കാരനായിട്ട് പോലും പരിഗണിക്കാതിരുന്നത്. ഇത് ഇതിഹാസ താരത്തെ മാനസികമായി തകര്‍ത്തു. മത്സരം കഴിഞ്ഞ ഉടനെ ടീം വിട്ട ക്രിസ്റ്റ്യാനോ അനുമതിയില്ലാതെ ട്രെയ്നിംഗ് ക്യാമ്പ് വിടുകയും ചെയ്തു. തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് മുന്നിലേക്ക് നാടകീയമായി സോഷ്യല്‍ മീഡിയയില്‍ വീഡിയോയിലൂടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ക്രിസ്റ്റിയാനോ, ഇനി ആര്‍ക്ക് മുന്നിലും തലകുനിക്കാന്‍ തയ്യാറല്ലെന്ന വാശിയിലാണ് മുന്നോട്ട് നീങ്ങുന്നത്....
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK




