പുതിയ പരിശീലകന്‍ റാൽഫ് റാങ്നിക്കിന് വര്‍ക് വീസ അനുവദിച്ച് കിട്ടാത്തതിനാൽ യുണൈറ്റഡിന്‍റെ ചുമതല ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല

ഓള്‍ഡ് ട്രഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (EPL) ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ആഴ്‌സനല്‍ (Manchester United vs Arsenal) വമ്പന്‍ പോരാട്ടം. യുണൈറ്റഡ് മൈതാനത്ത് ഇന്ത്യന്‍സമയം നാളെ പുലര്‍ച്ചെ 1.30നാണ് കളി തുടങ്ങുന്നത്. ഇരു ടീമിനും 14-ാം റൗണ്ട് മത്സരമാണിത്. നിലവില്‍ ആഴ്‌സനലിന് 23 ഉം യുണൈറ്റഡിന് 18ഉം പോയിന്‍റ് വീതമുണ്ട്. പുലര്‍ച്ചെ 1.30ന് തുടങ്ങുന്ന മറ്റൊരു മത്സരത്തിൽ ടോട്ടനം ബ്രെന്‍റ്ഫോര്‍ഡിനെ (Tottenham vs Brentford) നേരിടും

റാൽഫ് റാങ്നിക്കിനെ പരിശീലകനായി യുണൈറ്റഡ് പ്രഖ്യാപിച്ചെങ്കിലും വര്‍ക് വീസ അനുവദിച്ച് കിട്ടാത്തതിനാൽ ടീമിന്‍റെ ചുമതല ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മൈക്കല്‍ കാരിക്കിനാകും ഇന്നും യുണൈറ്റ‍ഡിന്‍റെ ചുമതല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ
കഴിഞ്ഞ മത്സരത്തിന്‍റെ തുടക്കത്തിൽ ബഞ്ചിലിരിത്തിയത് ടീമിനുള്ളിൽ വലിയ കാര്യമായില്ലെന്നും ഇതുവരെ റാങ്നിക്കുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കാരിക്ക് മാധ്യമങ്ങളോട് പറഞ്ഞു. 

Scroll to load tweet…

ഇന്നലെ നടന്ന മത്സരത്തില്‍ വാറ്റ്ഫോർഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചതോടെ ചെൽസി പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് തുടരുകയാണ്. മാഷണ്‍ മൗണ്ട്, ഹക്കിം സിയേച്ച് എന്നിവര്‍ ചെൽസിക്ക് വേണ്ടി ഗോൾ നേടി. ഇമ്മാനുവൽ ബോണവെഞ്ച്വർ ആണ് വാറ്റ്ഫോർഡിന്‍റെ ഏക ഗോൾ മടക്കിയത്. 14 മത്സരത്തിൽ 33 പോയിന്‍റ് ചെൽസിക്കുണ്ട്. 

ISL : കഴിഞ്ഞ സീസണിലെ സമനിലക്കുരുക്കഴിക്കാന്‍ ജംഷഡ്‌പൂരും ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചു. റൂബൻ ഡയസ്, ബെർണാഡോ സിൽവ എന്നിവരാണ് എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോൾ നേടിയത്. അതേസമയം ലിവർപൂള്‍ തകർപ്പൻ ജയം സ്വന്തമാക്കി. എവർട്ടണെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലിവർപൂൾ തോൽപ്പിച്ചത്. സൂപ്പർ താരം മുഹമ്മദ് സലാക്ക് ഇരട്ട ഗോൾ നേടി. പ്രീമിയർ ലീഗിലെ സതാംപ്‌ടണ്‍-ലെസ്റ്റർ സിറ്റി മത്സരം സമനിലയിൽ കലാശിച്ചു. 

EPL : ചെല്‍സി തലപ്പത്ത് തുടരും; മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും ജയം