Asianet News MalayalamAsianet News Malayalam

പെനൽറ്റി എടുക്കാതെ ഒഴിഞ്ഞുമാറിയിട്ടില്ല, വിമർശനങ്ങൾക്ക് മറുപടി നൽകി ജാക്ക് ​ഗ്രീലിഷ്

കിരീടങ്ങൾ ഏറെ നേടിയിട്ടുള്ള ഒട്ടേറെ അനുവഭസമ്പത്തുള്ള സ്റ്റെർലിം​ഗിനെയും ​ഗ്രീലിഷിനെയും പോലുള്ളവുള്ളരുള്ളപ്പോൾ സാക്കയെപ്പോലെ നാണംകുണുങ്ങിയായ ഒരു 19കാരനെ നിർണായക കിക്കെടുക്കാൻ പറഞ്ഞയക്കരുതായിരുന്നുവെന്നും റോയ് കീൻ പറഞ്ഞിരുന്നു.

 

Euro 2020: Jack Grealish responds to crictics over penalty kick row after Euro 2020 final loss
Author
London, First Published Jul 12, 2021, 9:02 PM IST

ലണ്ടൻ: യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരായ പെനൽറ്റി ഷൂട്ടൗട്ടിൽ പരിചയസമ്പന്നനായ ജാക്ക് ​ഗ്രീലിഷിനെപ്പോലുള്ളവർ പെനൽറ്റി എടുക്കാൻ മുന്നോട്ടുവരാതിരുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി നൽകി ​ഗ്രീലിഷ് രം​ഗത്ത്. ​ഗ്രീലിഷിനെയും റഹീം സ്റ്റെർലിം​ഗിനെയുംപോലുള്ള പരിചയസമ്പന്നരുണ്ടായിട്ടും ബുക്കായോ സാക്കയെപ്പോലൊരു കൗമാരതാരത്തെ നിർണായകമായ അഞ്ചാമത്തെ കിക്കെടുക്കാൻ പറഞ്ഞയച്ചതിനെ മുൻ  ഐറിഷ് താരം റോയ് കീൻ അടക്കമുള്ളവർ വിമർശിച്ചിരുന്നു.

കിരീടങ്ങൾ ഏറെ നേടിയിട്ടുള്ള ഒട്ടേറെ അനുവഭസമ്പത്തുള്ള സ്റ്റെർലിം​ഗിനെയും ​ഗ്രീലിഷിനെയും പോലുള്ളവുള്ളരുള്ളപ്പോൾ സാക്കയെപ്പോലെ നാണംകുണുങ്ങിയായ ഒരു 19കാരനെ നിർണായക കിക്കെടുക്കാൻ പറഞ്ഞയക്കരുതായിരുന്നുവെന്നും റോയ് കീൻ പറഞ്ഞിരുന്നു.

എന്നാൽ താൻ കിക്കെടുക്കാൻ സന്നദ്ധനായിരുന്നുവെന്ന് ​ഗ്രീലിഷ് പറഞ്ഞു. ഞാൻ കിക്കെടുക്കാമെന്ന് പറഞ്ഞിരുന്നു. പക്ഷെ കിക്കെടുക്കേണ്ടവരെ നേരത്തെ  കോച്ച് തീരുമാനിച്ചിരുന്നതിനാൽ കഴിഞ്ഞില്ല.അല്ലാതെ കിക്കെടുക്കാതെ മാറി നിന്നിട്ടില്ല-​ഗ്രീലിഷ് ട്വിറ്ററിൽ കുറിച്ചു.

പെനൽറ്റി ഷൂട്ടൗട്ടിൽ ഇം​ഗ്ലണ്ടിനായി കിക്കെടുത്ത മാർക്കസ് റാഷ്ഫോർ‍ഡിന്റെ കിക്ക് പോസ്റ്റിൽ തട്ടി പുറത്തുപോയപ്പോൾ ജേഡൺ സാഞ്ചോസിന്റെയും അവസാന കിക്കെടുത്ത സാക്കയുടെയും കിക്കുകൾ ഇറ്റാലിയൻ ​ഗോൾ കീപ്പർ ജിയാൻലൂജി ഡൊണരുമ തട്ടിയകറ്റിയിരുന്നു. ഇറ്റിലയുടെ ബലോട്ടിയും ജോർജ്ജീഞ്ഞോയും പെനൽറ്റി നഷ്ടമാക്കിയിരുന്നെങ്കിലും  അവസാന  കിക്കെടുത്ത സാക്കക്ക് പിഴച്ചതോടെ ഇം​ഗ്ലണ്ട് കിരീടം കൈവിടുകയായിരുന്നു. ക്ലബ്ബ് തലത്തിൽ പോലും പെനൽറ്റി കിക്കെടുക്കാത്ത സാക്കയെ നിർണായക കിക്കെടുക്കാൻ പറഞ്ഞുവിട്ടതിനെതിരെ ആണ് വിമർശനമുയർന്നത്.

നേരത്തെ പെനൽറ്റി ഷൂട്ടൗട്ടിലെ തോൽവിയുടെയും ഷൂട്ടൗട്ടിൽ കിക്കെടുക്കാനുള്ള കളിക്കാരെ നിശ്ചയിച്ചതിന്റെയും മുഴുവൻ ഉത്തരവാദിത്തവും ഇം​ഗ്ലണ്ട് പരിശീലകൻ ​ഗാരെത് സൗത്ത് ​ഗേറ്റ് ഏറ്റെടുത്തിരുന്നു. പരിശീലന സമയത്തെ പ്രകടനം വിലയിരുത്തിയാണ് പെനൽറ്റി എടുക്കേണ്ടവരെ തെര‍ഞ്ഞെടുത്തതെന്നും ആ പിഴവുകളുടെ എല്ലാ ഉത്തരവാദിത്തവും തനിക്കാണെന്നും സൗത്ത് ​ഗേറ്റ് പറഞ്ഞിരുന്നു.

നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനിലയായ ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തിരുമാനിച്ചത്. ഇതിൽ റാഷ്ഫോർഡിനെയും സാഞ്ചോസിനെയും പെനൽറ്റി മുന്നിൽക്കണ്ട് എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷമാണ് സൗത്ത് ​ഗേറ്റ് പകരക്കാരായി കളത്തിലിറ​ക്കിയത്. അവർ രണ്ടുപേരും കിക്ക് നഷ്ടമാക്കുകയും ചെയ്തു.

Also Read: ഇം​ഗ്ലണ്ടിനെ നാണംകെടുത്തി ആരാധകർ, റാഷ്ഫോർഡിന്റെ ചുമർചിത്രം വികൃതമാക്കി

 'ഇറ്റ്‌സ് കമിംഗ് ഹോം', വീണ്ടും തോറ്റുപോയൊരു പാട്ട്; തറവാടുമുറ്റത്തും കണ്ണീരണിഞ്ഞ് ഇംഗ്ലണ്ട്

ചരിത്രം കുറിച്ച് ഇറ്റലി ഗോളി ഡോണറുമ്മ, യൂറോയുടെ താരം; ഗോള്‍ഡണ്‍ ബൂട്ട് റൊണാള്‍ഡോയ്‌ക്ക്

തോല്‍വിയറിയാതെ 34 മത്സരങ്ങള്‍; സ്വപ്‌നക്കുതിപ്പില്‍ റെക്കോര്‍ഡിനരികെ ഇറ്റലി!

ഇറ്റാലിയൻ ദേശീയ ഗാനത്തെ കൂവി; യൂറോ കലാശപ്പോരിലും പുലിവാല്‍ പിടിച്ച് ഇംഗ്ലീഷ് ആരാധകര്‍, വിവാദം 

യൂറോ ഫൈനല്‍: പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയതിന് ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപം, ആഞ്ഞടിച്ച് എഫ്എ

Euro 2020: Jack Grealish responds to crictics over penalty kick row after Euro 2020 final loss

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios