Asianet News Malayalam

കാർഡ് പുറത്തെടുത്താല്‍ തീർന്നു; യൂറോയില്‍ സസ്പെൻഷൻ ഭീഷണിയില്‍ 32 താരങ്ങള്‍

യൂറോ കപ്പിൽ 44 മത്സരങ്ങൾ പൂർത്തിയായപ്പോൾ റഫറി അഞ്ച് തവണയാണ് ചുവപ്പ് കാർഡ് പുറത്തെടുത്തത്. 

Euro 2020 Quarter Finals 32 players facing suspension Threat
Author
Munich, First Published Jul 1, 2021, 8:56 AM IST
  • Facebook
  • Twitter
  • Whatsapp

മ്യൂണിക്ക്: യൂറോയിൽ ക്വാർട്ട‍ർ ഫൈനൽ പോരാട്ടത്തിനിറങ്ങുമ്പോൾ എല്ലാ ടീമുകളെയും ഭയപ്പെടുത്തുന്നത് സെമിഫൈനലിൽ സസ്പെൻഷൻ എന്ന ഭീഷണി. 32 താരങ്ങളാണ് എട്ട് ടീമുകളിലായി സസ്പെൻഷൻ ഭീഷണി നേരിടുന്നത്. 

യൂറോ കപ്പിൽ 44 മത്സരങ്ങൾ പൂർത്തിയായപ്പോൾ റഫറി അഞ്ച് തവണ ചുവപ്പ് കാർഡ് പുറത്തെടുത്തു. മത്യാസ് ഡി ലൈറ്റിന്‍റെ മാ‍ർച്ചിംഗ് ഓ‍ർഡർ നെതർലൻഡ്സിന് യൂറോയിൽ നിന്ന് പുറത്തേക്കുള്ള വഴിതുറന്നിരുന്നു. സെമി ഫൈനൽ ലക്ഷ്യമിട്ടിറങ്ങുമ്പോൾ എട്ട് ടീമുകളെയും ഭയപ്പെടുത്തുന്നതും ഇതുതന്നെ. 32 താരങ്ങളാണ് ഓരോ മഞ്ഞക്കാർഡുമായി ക്വാർട്ടറിൽ ഇറങ്ങുന്നത്. ക്വാർട്ടറിൽ വീണ്ടും മഞ്ഞക്കാർഡ് കിട്ടിയാൽ സെമിഫൈനൽ നഷ്ടമാവും. 

ഏറ്റവും വലിയ പ്രതിസന്ധി സ്വിറ്റ്സർലൻഡിനാണ്. സ്വിസ് നിരയിലെ ഏഴ് താരങ്ങൾ ഓരോ മഞ്ഞക്കാർഡ് കണ്ടു. രണ്ട് മഞ്ഞ‌ക്കാർഡ് കണ്ടതിനാൽ ടീമിന്‍റെ നട്ടെല്ലായ ഷാക്കയ്ക്ക് ക്വാർട്ടറിൽ കളിക്കാനാവില്ല എന്നതും സ്വിറ്റ്സർലൻഡിന് കനത്ത തിരിച്ചടിയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ തുർക്കിക്കെതിരെയും പ്രീ ക്വാർട്ടറിൽ ഫ്രാൻസിനെതിരെയുമാണ് ഷാക്ക മഞ്ഞക്കാർഡ് കണ്ടത്. 

ബെൽജിയത്തിന്‍റെ ആൽഡ‍ർവെയറാൾഡ്, തോർഗൻ ഹസാ‍ർഡ്, വെ‍ർമാലൻ, ചെക്ക് റിപ്പബ്ലിക്കിന്‍റെ കൗഫാൽ, ഹ്ലോസെക്, മാസോപുസ്റ്റ്, ഡെൻമാർക്കിന്‍റെ ഡാംസ്ഗാർഡ്, ഡെലാനി, ജെൻസെൻ, വാസ്, ഇംഗ്ലണ്ടിന്‍റെ ഫോഡൻ, മഗ്വയ‍ർ, ഫിലിപ്സ്, റീസ്, ഇറ്റലിയുടെ ബരെല്ല, ഡി ലോറെൻസോ, പെസ്സിന, സ്പെയ്ന്‍റെ ജോ‍ർഡി ആൽബ, സെർജിയോ ബുസ്കറ്റ്സ്, റോഡ്രി, ടോറസ്, സ്വിറ്റ്സർലൻഡിന്‍റെ അകാൻജി, എൽവെദി, എംബോളോ, ഗവ്‍റാനോവിച്, എംബാബ, റോഡ്രിഗസ്, ഷാർ, യുക്രെയ്ന്‍റെ ഡോവ്ബിക്, യാ‍ർമൊലെൻകോ, ഷാപെരൻകോ, സിഡ്രോചുക് എന്നിവരാണ് മഞ്ഞക്കാർഡുമായി ക്വാർട്ടറിനിറങ്ങുന്ന താരങ്ങൾ. 

എന്നാല്‍ ക്വാർട്ടർ ഫൈനൽ കഴിഞ്ഞാൽ ഇതുവരെയുള്ള മഞ്ഞക്കാർ‍ഡുകൾ പരിഗണിക്കില്ലെന്ന നിയമം ടീമുകൾക്ക് ആശ്വാസമാണ്.  

കൂടുതല്‍ യൂറോ വാർത്തകള്‍...

യൂറോ ക്വാർട്ടറിന് നാളെ തുടക്കം; സ്പെയ്ന്‍ സ്വിറ്റ്സർലൻഡിനെതിരെ, ബെൽജിയം-ഇറ്റലി സൂപ്പർപോരാട്ടം

യൂറോയില്‍ ജര്‍മനിക്കെതിരായ ജയം; ആഘോഷം പങ്കുവച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളും- വീഡിയോ

കടല് കടന്നവര്‍ തോട്ടില്‍ ഒലിച്ചുപോയി; യൂറോ ക്വാര്‍ട്ടര്‍ ഇങ്ങനെ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios