Asianet News MalayalamAsianet News Malayalam

യൂറോ: പോർച്ചു​ഗലിനെതിരായ നിർണായക പോരാട്ടത്തിന് മുമ്പ് ഫ്രാൻസിന് തിരിച്ചടി; സൂപ്പർ താരം പുറത്ത്‌

മരണ​ഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെട്ട ​ഗ്രൂപ്പ് എഫിൽ ഒരു ജയവും ഒരു സമനിലയുമായി നാലു പോയന്റുള്ള ഫ്രാൻസാണ് മുന്നിൽ. മൂന്ന് പോയന്റ് വീതമുള്ള ജർ‌മനി രണ്ടാമതും പോർച്ചു​ഗൽ മൂന്നാമതുമാണ്. അവസാന മത്സരത്തിൽ ജർമനി ഹം​ഗറിയെ നേരിടുമ്പോൾ ഫ്രാൻസിന് പോർച്ചു​ഗലാണ് എതിരാളികൾ.

Euro 2020: Setback for World Champions France, Ousmane Dembele ruled out of the tournament with injury
Author
Paris, First Published Jun 21, 2021, 4:24 PM IST

പാരീസ്: യൂറോ കപ്പിൽ ഹം​ഗറിയോട് അപ്രതീക്ഷിത സമനില വഴങ്ങിയതിന് പിന്നാലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസിന് മറ്റൊരു തിരിച്ചടി കൂടി. മുന്നേറ്റ നിരയിലെ സൂപ്പർ താരം ഔസ്മാൻ ഡെംബലെ പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഹം​ഗറിക്കെതിരായ മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ ഡെംബലെയെ മത്സരശേഷം ബുഡാപെസ്റ്റിലെ ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുത്തിരുന്നു. തുടർന്നാണ് ഡെംബലെ ടൂർണമെന്റിൽ കളിക്കില്ലെന്ന് ഫ്രഞ്ച് ടീം മാനേജ്മെന്റ് വ്യക്തമാക്കിയത്.

Euro 2020: Setback for World Champions France, Ousmane Dembele ruled out of the tournament with injuryഎന്നാൽ ഡെംബലെയുടെ പരിക്ക് എത്രമാത്രം ​ഗുരുതരമാണെന്ന് ഇതുവരെ ഔദ്യോ​ഗികമായി റിപ്പോർട്ടുകളൊന്നുമില്ല. ടൂർണമെന്റിന് മുമ്പ് ഡെംബലെയുടെ പരിക്ക് ഭേദമാവില്ലെന്ന ടീം ഡോക്ടറുടെ ഉപദേശത്തെത്തുടർന്നാണ് അദ്ദേഹത്തെ തിരിച്ചയക്കുന്നതെന്നും ഫ്രഞ്ച് ടീം വ്യക്തമാക്കി. ഹം​ഗറിക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയിലാണ് ഡെംബലെ കളത്തിലിറങ്ങിയത്.

ഡെംബലെ ഇല്ലെങ്കിലും ഫ്രാൻസിന്റെ മുന്നേറ്റ നിര താരസമ്പന്നമാണ്. കിലിയൻ എംബാപ്പെ, അന്റോണിയോ ​ഗ്രീസ്മാൻ, കരീം ബെൻസേമ, ഒളിവർ ജിറൂദ് എന്നിവരടങ്ങിയ മുന്നേറ്റ നിരയിൽ ഡെംബലെയുടെ അസാന്നിധ്യം കോച്ച് ദിദിയർ ദെഷാംപ്സിന് വലിയ തലവേദനയാകില്ലെന്നാണ് വിലയിരുത്തൽ. ഹം​ഗറിക്കെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഡെംബലെ ചടുലമായ നീക്കങ്ങളുമായി കളം നിറഞ്ഞിരുന്നു.

മരണ​ഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെട്ട ​ഗ്രൂപ്പ് എഫിൽ ഒരു ജയവും ഒരു സമനിലയുമായി നാലു പോയന്റുള്ള ഫ്രാൻസാണ് മുന്നിൽ. മൂന്ന് പോയന്റ് വീതമുള്ള ജർ‌മനി രണ്ടാമതും പോർച്ചു​ഗൽ മൂന്നാമതുമാണ്. അവസാന മത്സരത്തിൽ ജർമനി ഹം​ഗറിയെ നേരിടുമ്പോൾ ഫ്രാൻസിന് പോർച്ചു​ഗലാണ് എതിരാളികൾ. ജർമനിയും പോർച്ചു​ഗലും ജയിച്ചാൽ മികച്ച മൂന്നാം സ്ഥാനക്കാരെന്ന നിലയിൽ നോക്കൗട്ടിലെത്താനെ ഫ്രാൻസിന് കഴിയൂ.

Follow Us:
Download App:
  • android
  • ios