Asianet News MalayalamAsianet News Malayalam

യൂറോപ്പ ലീഗ്: ടോട്ടനം പുറത്ത്, ആഴ്‌സണലും യുണൈറ്റഡും ക്വാർട്ടർ ഫൈനലിൽ

യൂറോപ്പ ലീഗിൽ ടോട്ടനം പുറത്ത്. പോഗ്ബയുടെ ഗോളിൽ രക്ഷപ്പെട്ട് യുണൈറ്റഡ്. തോറ്റിട്ടും ആദ്യപാദ ലീഡിൽ ആഴ്സണലും മുന്നോട്ട്.

Europa League 2020 21 Tottenham lose to Dinamo Zagreb
Author
Tottenham, First Published Mar 19, 2021, 8:52 AM IST

യൂറോപ്പ ലീഗ് ഫുട്ബോളിൽ ടോട്ടനം പുറത്ത്. രണ്ടാംപാദ പ്രീക്വാർട്ടറിൽ മൂന്ന് ഗോൾ ജയവുമാണ് ട്ടോട്ടനത്തെ ഡൈനമോ സാഗ്രെബ് അട്ടിമറിച്ചത്. മിസ്ലാവ് ഓ‍ർസിക്കിന്റെ ഹാട്രിക് മികവിലാണ് ഡൈനമോ സാഗ്രെബിന്റെ ജയം. ആദ്യപാദത്തിൽ ടോട്ടനം രണ്ട് ഗോളിന് ജയിച്ചിരുന്നു. ആകെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഡൈനമോ സാഗ്രെബ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. 

രണ്ടാംപാദ മത്സരത്തിൽ ഒളിംപിയാക്കോസിനോട് ഒരുഗോളിന് തോറ്റിട്ടും ആഴ്സണൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ആദ്യപാദത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് നേടിയ ജയമാണ് ആഴ്സണലിനെ രക്ഷിച്ചത്. യൂസഫ് അൽ അറബിയാണ് രണ്ടാം പാദത്തിൽ ഒളിംപിയാക്കോസിന്റെ ഗോൾ നേടിയത്. 

യൂറോപ്പ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടർ ഫൈനലിൽ. രണ്ടാംപാദ പ്രിക്വാർട്ടറിൽ ഒറ്റ ഗോളിന് എസി മിലാനെ തോൽപിച്ചാണ് യുണൈറ്റഡിന്റെ മുന്നേറ്റം. നാൽപത്തിയെട്ടാം മിനിറ്റിൽ പോഗ്ബയാണ് നിർണായക ഗോൾ നേടിയത്. ആദ്യ പാദത്തിൽ ഇരുടീമും ഓരോ ഗോൾ നേടി സമനില പാലിക്കുകയായിരുന്നു.

ജീവന്‍മരണപ്പോരില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ

Follow Us:
Download App:
  • android
  • ios