Asianet News MalayalamAsianet News Malayalam

സൂപ്പര്‍ ലീഗ് ക്ലബുകള്‍ക്കെതിരെ നടപടി വേണ്ട, ലോകകപ്പിലെ വമ്പന്‍ മാറ്റം ചര്‍ച്ച ചെയ്യും: ഫിഫ തലവന്‍

ലോകകപ്പും യൂറോ കപ്പും രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തണമെന്ന ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് അധ്യക്ഷൻ ആർസൻ വെംഗറുടെ നിർദേശവും ക്ലബ് ലോകകപ്പിൽ 24 ടീമുകളെ പങ്കെടുപ്പിക്കണമെന്ന നിർദേശവും ഫിഫ ചർച്ച ചെയ്യും

FIFA chief Gianni Infantino about European Super League clubs sanctions
Author
Zürich, First Published May 6, 2021, 10:17 AM IST

സൂറിച്ച്: യൂറോപ്യൻ സൂപ്പർ ലീഗ് രൂപീകരിക്കാൻ ശ്രമിച്ച ക്ലബുകൾക്കെതിരെ നടപടി വേണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ലോകകപ്പ് രണ്ട് വർഷത്തിലൊരിക്കൽ നടത്തണമെന്ന നിർദേശം ഫിഫ ചർച്ച ചെയ്യുമെന്നും ഇൻഫാന്റിനോ പറഞ്ഞു.

യുവേഫയുടെ മേൽനോട്ടത്തിലുള്ള ചാമ്പ്യൻസ് ലീഗിന് ബദലായാണ് 12 വമ്പൻ ടീമുകളുടെ നേതൃത്വത്തിൽ യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും നേതൃത്വം നൽകിയ സൂപ്പർ ലീഗിനെതിരെ യുവേഫ തുടക്കം മുതൽ ശക്തമായ നിലപാട് സ്വീകരിച്ചു. ക്ലബുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും താരങ്ങളെ അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് വിലക്കുമെന്നും മുന്നറിയിപ്പ് നൽകി. 

യൂറോപ്പ ലീഗ്: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; യുണൈറ്റഡും റോമയും മുഖാമുഖം

എന്നാൽ സൂപ്പർ ലീഗ് രൂപീകരിക്കാൻ ശ്രമിച്ച ക്ലബുകൾക്കെതിരെ നടപടി വേണ്ടെന്ന നിലപാടാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്‌ക്ക്. യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയത്തോട് യോജിക്കാനാവില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ക്ലബുകൾക്കെതിരായ നടപടി കളിക്കാരെയും പരിശീലകരേയും ആരാധകരേയും ഒരുപോലെ ബാധിക്കുന്ന കാര്യമായതിനാൽ ആലോചിച്ച് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂ. അടുത്തമാസം യൂറോ കപ്പും കോപ്പ അമേരിക്കയും നടക്കാനുള്ളതിനാൽ എല്ലാവശവും പരിഗണിക്കേണ്ടതുണ്ട്. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ഏറ്റവും നല്ലതെന്നും ഇൻഫാന്റിനോ പറഞ്ഞു. 

റയല്‍ തോറ്റു; ചാമ്പ്യൻസ് ലീഗില്‍ ചെല്‍സി-സിറ്റി ഫൈനല്‍

ലോകകപ്പും യൂറോ കപ്പും രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തണമെന്ന ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് അധ്യക്ഷൻ ആർസൻ വെംഗറുടെ നിർദേശവും ക്ലബ് ലോകകപ്പിൽ 24 ടീമുകളെ പങ്കെടുപ്പിക്കണമെന്ന നിർദേശവും ഫിഫ ചർച്ച ചെയ്യുമെന്നും ഇൻഫാന്റിനോ വ്യക്തമാക്കി. നാലുവർഷത്തിൽ ഒരിക്കലാണ് ഇപ്പോൾ ലോകകപ്പും യൂറോ കപ്പും നടത്തുന്നത്. ഫിഫ ക്ലബ് ലോകകപ്പിൽ ഏറ്റുമുട്ടുന്നത് ആറ് വൻകരകളിലെ ചാമ്പ്യൻമാരും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios