ആറാം ഫൈനലിനിറങ്ങുന്ന റയല്‍ ഒരിക്കലേ കലാശപ്പോരാട്ടത്തില്‍ തോറ്റിട്ടുള്ളൂ. അല്‍ഹിലാലിന്റെ ആദ്യ ഫൈനലാണിത്. റയല്‍ സെമിയില്‍ അല്‍ അഹ്‌ലിയെ ഒന്നിനെതിരെ നാല് ഗോളിന് തോല്‍പിച്ചപ്പോള്‍ അല്‍ ഹിലാല്‍ സെമിയില്‍ തെക്കേ അമേരിക്കന്‍ ചാംപ്യന്‍മാരായ ഫ്‌ളെമംഗോയെ മറികടന്നു.
റബാദ്: സീസണിലെ ആദ്യകിരീടം ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡ് ഇന്നിറങ്ങും. ഫിഫ ക്ലബ് ലോകകപ്പ് ഫൈനലില്‍ അല്‍ ഹിലാലാണ് സ്പാനിഷ് ചാംപ്യന്‍മാരുടെ എതിരാളികള്‍. രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. അഞ്ചാം ലോക കിരീടം ലക്ഷ്യമിട്ടാണ് റയല്‍ ഇറങ്ങുന്നത്. യറോപ്യന്‍ ചാംപ്യന്‍മാരുടെ വമ്പന്‍താരനിരയെ നേരിടാനിങ്ങുമ്പോള്‍ സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാല്‍ സ്വപ്നം കാണുന്നത് കന്നിക്കിരീടം.
ആറാം ഫൈനലിനിറങ്ങുന്ന റയല്‍ ഒരിക്കലേ കലാശപ്പോരാട്ടത്തില്‍ തോറ്റിട്ടുള്ളൂ. അല്‍ഹിലാലിന്റെ ആദ്യ ഫൈനലാണിത്. റയല്‍ സെമിയില്‍ അല്‍ അഹ്‌ലിയെ ഒന്നിനെതിരെ നാല് ഗോളിന് തോല്‍പിച്ചപ്പോള്‍ അല്‍ ഹിലാല്‍ സെമിയില്‍ തെക്കേ അമേരിക്കന്‍ ചാംപ്യന്‍മാരായ ഫ്‌ളെമംഗോയെ മറികടന്നു. പരിക്കേറ്റ ഗോളി തിബോട് കോര്‍ത്വ റയല്‍ നിരയിലുണ്ടാവില്ല. ലൂനിനായിരിക്കും ഗോള്‍വലയത്തിന് മുന്നിലെത്തുക. പരിക്കുണ്ടെങ്കിലും ബെന്‍സേമ വിനിഷ്യസ് ജൂനിയറിനും റോഡ്രിഗോയ്ക്കുമൊപ്പം ഗോള്‍വേട്ടയ്ക്ക് ഇറങ്ങുമെന്നാണ് പ്രതീക്ഷ. മധ്യനിരയില്‍ ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, ചൗമെനി എന്നിവരുടെ പ്രകടനവു കിരീടപ്പോരില്‍ നിര്‍ണായകമാവും. അവസാന പത്തൊന്‍പത് കളിയില്‍ രണ്ടില്‍ മാത്രം തോറ്റ അല്‍ ഹിലാലിനെ തോല്‍പിക്കുക റയലിന് അത്ര എളുപ്പമായിരിക്കില്ല.
പ്രീമിയര്‍ ലീഗില്‍ ആഴ്‌സനല്‍ ഇന്നിറങ്ങും
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. ആഴ്‌സനല്‍, ചെല്‍സി, ടോട്ടനം ടീമുകള്‍ ഇന്നിറങ്ങും. എവര്‍ട്ടനോട് അടിതെറ്റിയ നിരാശമാറ്റാനാണ് ടേബിള്‍ടോപ്പറായ ആഴ്‌സനല്‍ ഇറങ്ങുന്നത്. പ്രീമിയര്‍ലീഗിലെ അവസാന ഒമ്പത് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ബ്രെന്റ്‌ഫോര്‍ഡാണ് ഇന്ന് ഗണ്ണേഴ്‌സിന്റെ എതിരാളികള്‍. നാലാം പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമിടുന്ന ആഴ്‌സനലിന് നിലവില്‍ 50 പോയിന്റ്. സിറ്റിയുടെ വെല്ലുവിളി മറികടക്കാന്‍ ഓരോ മത്സരവും നിര്‍ണായകം. സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും സിറ്റിയെയും ലിവര്‍പൂളിനെയും തകര്‍ത്ത ആത്മവിശ്വാസമുണ്ട് ബ്രെന്റ്‌ഫോര്‍ഡിന്. മത്സരം എമിറേറ്റ്‌സ് സ്റ്റേഡിയത്തിലാണെന്നത് ആഴ്‌സനലിന് കരുത്താകും.
വിജയവഴിതേടിയിറങ്ങുന്ന ചെല്‍സിക്ക് ഇന്ന് എവേ മത്സരത്തില്‍ വെസ്റ്റ്ഹാം യുണൈറ്റഡാണ് എതിരാളികള്‍. പരിശീലകന്‍ ഗ്രഹാംപോട്ടറിന് സ്ഥാനം നിലനിര്‍ത്താന്‍ ജയം അനിവാര്യം. ടോട്ടനം എവേ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ നേരിടും. ഉജ്വലഫോമില്‍ മുന്നേറുന്ന ന്യുകാസില്‍ യുണൈറ്റഡ് ബേണ്‍മൗത്തുമായി ഏറ്റുമുട്ടും. ഇന്ന് ജയിച്ചാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറികടന്ന് ന്യുകാസിലിന് മൂന്നാംസ്ഥാനത്തേക്കുയരാം. മറ്റ് മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ്, ബ്രൈറ്റനെയും സതാംപ്റ്റണ്‍, വോള്‍വ്‌സിനെയും ഫുള്ളാം, നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും നേരിടും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍നാളെയാണ് കളത്തിലിറങ്ങുക.
