Asianet News MalayalamAsianet News Malayalam

കേരളത്തിലെ അര്‍ജന്‍റീനന്‍ ആരാധകര്‍ക്ക് അഭിമാന നിമിഷം; മലയാളം പോസ്റ്റര്‍ പങ്കുവെച്ച് എമിലിയോനോ മാര്‍ട്ടിനെസ്

അര്‍ജന്‍റീനൻ ടീം പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ ഫാൻസ് തയ്യാറാക്കിയ പോസ്റ്ററാണ് ടീമിന്‍റെ മുഖ്യ ഗോൾ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് പങ്കുവച്ചിരിക്കുന്നത്

FIFA World Cup 2022 Argentine Goalkeeper Emiliano Martinez shared poster from Kerala in Instagram
Author
First Published Nov 12, 2022, 6:22 PM IST

ബ്യൂണസ് അയേഴ്സ്: കേരളത്തിന്‍റെ ഫുട്ബോൾ ലോകകപ്പ് ആവേശം ലോകമെമ്പാടും ശ്രദ്ധിക്കുന്നതിന് പുതിയൊരു ഉദാഹരണം കൂടി. പുള്ളാവൂര്‍ പുഴയിലെ ലിയോണല്‍ മെസിയുടെയും നെയ്‌മറിന്‍റെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും കട്ടൗട്ടിന്‍റെ ചിത്രം ഫിഫ പങ്കുവെച്ചതിന് പിന്നാലെ അര്‍ജന്‍റൈന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനെസ് കേരളത്തിലെ അര്‍ജന്‍റീന ആരാധകര്‍ തയ്യാറാക്കിയ പോസ്റ്റര്‍ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരിക്കുകയാണ്. ഖത്തറിലേക്കുള്ള അര്‍ജന്‍റീനന്‍ ടീമിനെ പരിശീലകന്‍ സ്‌കലോണി പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ തയ്യാറാക്കിയ ചിത്രമാണിത്. ലോകകപ്പില്‍ അര്‍ജന്‍റീനയുടെ പ്രധാന ഗോളിയാണ് എമിലിയാനോ മാര്‍ട്ടിനെസ്. 

ഖത്തര്‍ ലോകകപ്പിൽ സൗദി അറേബ്യക്കെതിരെ ഈ മാസം 22നാണ് അർജന്‍റീനയുടെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിൽ പോളണ്ട്, മെക്സിക്കോ എന്നിവരാണ് മെസിപ്പടയുടെ മറ്റ് രണ്ട് എതിരാളികൾ. പരാജയമറിയാത്ത 35 മത്സരങ്ങൾ പൂർത്തിയാക്കിയാണ് ലോകകപ്പിന് മുന്നോടിയായി സ്‌കലോണിയും സംഘവും ഈമാസം പതിനാറിന് യുഎഇക്കെതിരെ സന്നാഹ മത്സരത്തിന് ഇറങ്ങുന്നത്. ലിയോണല്‍ മെസിക്കൊപ്പം എയ്ഞ്ചല്‍ ഡി മരിയ, ലൗട്ടാരോ മാര്‍ട്ടിനെസ്, പൗളോ ഡിബാല തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ അര്‍ജന്‍റീനയുടെ ലോകകപ്പ് സ്‌ക്വാഡിലുണ്ട്. 

ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്‍റീനയുടെ 26 അംഗ ടീം

Goalkeepers: Emiliano Martinez, Franco Armani,Geronimo Rulli.

Defenders: Gonzalo Montiel, Nahuel Molina, German Pezzella, Cristian Romero, Nicolas Otamendi , Lisandro Martinez, Juan Foyth, Nicolas Tagliafico, Marcos Acuna.

Midfielders: Leandro Paredes, Guido Rodriguez, Enzo Fernandez, Rodrigo De Paul, Exequiel Palacios , Alejandro Gomez, Alexis Mac Allister.

Forwards: Paulo Dybala, Lionel Messi, Angel Di Maria, Nicolas Gonzalez, Joaquin Correa, Lautaro Martinez, Julian Alvarez.

പരപ്പൻ പൊയിലിൽ റൊണാള്‍ഡോയ്‌ക്കും നെയ്‌മര്‍ക്കും മീതെ മെസി; കട്ടൗട്ട് 70 അടി ഉയരത്തില്‍

Follow Us:
Download App:
  • android
  • ios