ആരാധകര്‍ മാത്രമല്ല, ജപ്പാന്‍ കളിക്കാരും ഇക്കാര്യത്തില്‍ മറ്റ് കളിക്കാര്‍ക്ക് മാതൃകയാണ്. മത്സരശേഷം ജപ്പാന്‍ താരങ്ങള്‍ ഡ്രസ്സിം റൂമിലെ ജേഴ്സിയും ടവലും അടക്കമുള്ള തുണികളെല്ലാം വൃത്തിയായി മടക്കിവെച്ച് അലങ്കരിച്ചശേഷമാണ് റൂം വിട്ടത്. ഇതിന്‍റെ ചിത്രങ്ങള്‍ ഫിഫ തന്നെയാണ് ട്വീറ്റ് ചെയ്തു.

ദോഹ: ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന്‍റെ സാക്ഷ്യം വഹിച്ചതിന്‍റെ ആവേശത്തിലായിരുന്നു ഖലീഫ സ്റ്റേഡിയത്തിലെത്തിയജപ്പാന്‍ ആരാധകര്‍ ഇന്നലെ. തങ്ങളുടെ ടീം മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയെ വീഴ്ത്തുന്ന കാഴ്ചക്ക് സാക്ഷ്യം വഹിച്ചവര്‍ ആവേശത്തിലായില്ലെങ്കിലെ അത്ഭുതമുള്ളു.

വിജയാവേശത്തില്‍ മതി മറക്കാതെ ഇന്നലത്തെ മത്സരശേഷം ജപ്പാന്‍ ആരാധകര്‍ ചെയ്തത് മറ്റ് ആരാധകര്‍ക്ക് പോലും മാതൃകയാക്കാവുന്ന കാര്യമാണ്. സ്റ്റേഡിയത്തിലെ വെള്ളക്കുപ്പികളും ഭക്ഷണപൊതികളും വാരിയെടുത്ത് വൃത്തിയാക്കി വേസ്റ്റ് ബിന്നുകളില്‍ നിക്ഷേപിച്ചശേഷമാണ് അവര്‍ സ്റ്റേഡിയം വിട്ടത്.

Scroll to load tweet…

ആരാധകര്‍ മാത്രമല്ല, ജപ്പാന്‍ കളിക്കാരും ഇക്കാര്യത്തില്‍ മറ്റ് കളിക്കാര്‍ക്ക് മാതൃകയാണ്. മത്സരശേഷം ജപ്പാന്‍ താരങ്ങള്‍ ഡ്രസ്സിം റൂമിലെ ജേഴ്സിയും ടവലും അടക്കമുള്ള തുണികളെല്ലാം വൃത്തിയായി മടക്കിവെച്ച് അലങ്കരിച്ചശേഷമാണ് റൂം വിട്ടത്. ഇതിന്‍റെ ചിത്രങ്ങള്‍ ഫിഫ തന്നെയാണ് ട്വീറ്റ് ചെയ്തു.

Scroll to load tweet…

ലോകകപ്പില്‍ ആദ്യമായി ജര്‍മനിയെ നേരിട്ട ജപ്പാന്‍ ​ഗ്രൂപ്പ് ഇ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ജയിച്ചു കയറിയത്. മത്സരത്തിന്‍റെ 75 മിനുറ്റുകള്‍ വരെ ഒറ്റ ഗോളിന്‍റെ ലീഡില്‍ തൂങ്ങിയ ജര്‍മനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാന്‍. ജര്‍മനിക്കായി ഗുണ്ടോഗനും ജപ്പാനായി റിട്‌സുവും അസാനോയും ഗോള്‍ നേടി.

ലോകം അവസാനിച്ചിട്ടില്ല, അവരെ എഴുതിത്തള്ളരുത്; അര്‍ജന്‍റീന ശക്തമായി തിരിച്ചുവരുമെന്ന് റാഫേല്‍ നദാല്‍

വ‍ൃത്തിക്കുവേണ്ടിയുള്ള ജാപ്പാനീസ് സംസ്ക്കാരത്തിനു നിറഞ്ഞ കയ്യടിയാണ് നെറ്റിസൺസ് നൽകുന്നത്. അട്ടിമറി വിജയത്തിനു ശേഷം മറ്റേതു രാജ്യക്കാരാണെങ്ങിലും ഇത്തരമൊരു കാഴ്ച ​ഗ്യാലറിയിൽ കാണാനാവില്ലെന്നാണു ചിത്രത്തിനു ലഭിക്കുന്ന പ്രതികരണത്തിൽ ഏറിയപങ്കും.