സാവോപോളോ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ വെനസ്വേലയെ പരാജയപ്പെടുത്തി ബ്രസീല്‍. വെനസ്വേലയെ തോല്‍പിച്ചത് ഫിർമിനോയുടെ ഏക ഗോളില്‍. 67-ാം മിനുറ്റിലായിരുന്നു ഫിര്‍മിനോ ലക്ഷ്യം കണ്ടത്. നെയ്‌മറടക്കം നാല് സൂപ്പര്‍താരങ്ങളില്ലാതെയാണ് ലാറ്റിനമേരിക്കന്‍ കരുത്തര്‍ ഇറങ്ങിയത്. കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച ബ്രസീല്‍ ഒന്‍പത് പോയിന്‍റുമായി ഒന്നാമതാണ്. 

മറ്റൊരു ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിലെയ്ക്ക് ജയം. പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു. സൂപ്പര്‍താരം അർഥുറോ വിദാലാണ് രണ്ടുഗോളും നേടിയത്. കൊളംബിയയ്‌ക്ക് എതിരായ മത്സരത്തിൽ ഉറഗ്വോയും ജയം സ്വന്തമാക്കി. കൊളംബിയയെ മറികടന്നത് മറുപടിയില്ലാത്ത മൂന്ന് ഗോളിന്. കവാനി, സുവാരസ്, ഡാർവിൻ എന്നിവരാണ് സ്‌കോറര്‍മാര്‍. 

'കരിങ്കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്'; ധോണി ഒന്നും നോക്കിയില്ല, ഇനി കോഴി കൃഷിയും