Asianet News MalayalamAsianet News Malayalam

'കരിങ്കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്'; ധോണി ഒന്നും നോക്കിയില്ല, ഇനി കോഴി കൃഷിയും

ഏഴാം സ്ഥാനത്താണ് അവര്‍ സീസണ്‍ അവസാനിപ്പിച്ചത്. എന്നാല്‍ അടുത്ത സീസണിലും ടീമിനൊപ്പമുണ്ടാവുമെന്ന് ധോണി അറിയിച്ചിരുന്നു.

black chicken variety Kadaknath wins over MS Dhoni
Author
Ranchi, First Published Nov 13, 2020, 1:31 PM IST

റാഞ്ചി: ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന് ശേഷം ദേശീയ ടീമില്‍ അവധിയെടുത്ത ധോണി 15 മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഐപിഎല്ലില്‍ തൊട്ടുമുമ്പാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇക്കാലത്തിനിടെ ധോണി ജൈവകൃഷിയിലേക്ക് തിരിഞ്ഞിരുന്നു. ഫാമില്‍ ട്രാക്റ്റര്‍ ഓടിക്കുന്നതടക്കമുള്ള വീഡിയോകള്‍ വൈറലായിരുന്നു. ഇതോടൊപ്പം മറ്റൊരു കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് ധോണി. 

തന്റെ ഓര്‍ഗാനിക്ക് ഫാമിലേക്ക് കരിങ്കോഴി കുഞ്ഞുങ്ങളെ ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ് ധോണി. 2000 കുഞ്ഞുങ്ങളെയാണ് മധ്യപ്രദേശില്‍ നിന്നാണ് കോഴികളെ എത്തിക്കുക. കറുത്ത മാംസമുള്ള കടക്‌നാഥ് കോഴികളാണത്. മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ കര്‍ഷകനായ വിനോദ് മേധയാണ് മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. അടുത്ത മാസം 15ന് കുഞ്ഞുങ്ങളെ കൈമാറും.

തന്റെ 43 ഏക്കര്‍ സ്ഥലത്താണ് ധോണിയുടെ ജൈവകൃഷി. പച്ചക്കറികളും കന്നുകാലിവളര്‍ത്തലുമെല്ലാം ഉള്‍പ്പെടുന്ന ഫാമാണിത്. സഹിവാള്‍ ഇനം പശുക്കളാണ് ഇവിടുത്തെ പ്രധാനികള്‍. അതുപോലെതന്നെ മത്സ്യക്കൃഷിയും കോഴിതാറാവ് എന്നിവയും ഇവിടെയുണ്ട്. ധോണിയുടെ ഫാം മാനേജരായ ക്രുനാല്‍ ഗൗരവ് ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ചതോടെ എം എസ് ധോണിക്ക് അടുത്തകാലത്തൊന്നും മത്സരങ്ങളില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായ ധോണിക്ക് ഇത്തവണ ഐപിഎല്ലില്‍ കാര്യമായൊന്നും ചെയ്യാനായിരുന്നില്ല. ചെന്നൈയാവട്ടെ ഐപിഎല്‍ ചരിത്രത്തിലാദ്യമായി പ്ലേഓഫ് കടക്കാതെ പുറത്താവുകയും ചെയ്തു. ഏഴാം സ്ഥാനത്താണ് അവര്‍ സീസണ്‍ അവസാനിപ്പിച്ചത്. എന്നാല്‍ അടുത്ത സീസണിലും ടീമിനൊപ്പമുണ്ടാവുമെന്ന് ധോണി അറിയിച്ചിരുന്നു. മാര്‍ച്ച് - ഏപ്രില്‍ മാസത്തോടെയായിരിക്കും അടുത്ത ഐപിഎല്‍ സീസണ്‍ ആരംഭിക്കുക. അടുത്ത നാലോ- അഞ്ചോ മാസക്കാലം ധോണിക്ക് മത്സരങ്ങളൊന്നും ഉണ്ടാവില്ല. 

Follow Us:
Download App:
  • android
  • ios