വാർ പരിശോധിക്കാനായി കളി നിർത്തി വെച്ച സമയത്ത് ബൂട്ടിന്‍റെ ലേസ് കെട്ടാനായി കുനിഞ്ഞ ബോവ് ഗ്രൌണ്ടിലേക്ക് വീഴുകയായിരുന്നു.

റോം: ഇറ്റാലിയൻ ലീഗ് മത്സരത്തിനിടെ ഫുട്ബോൾ താരം കുഴഞ്ഞു വീണു. ഫിയോറന്‍റീന മിഡ്‌ ഫീൽഡർ എഡ്വൊർഡോ ബോവ് ആണ്‌ കുഴഞ്ഞുവീണത്. 22കാരനായ താരം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 24 മണിക്കൂർ നിരീക്ഷണത്തിലാണ് ബോവെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. ഇന്‍റർമിലാനെതിരായ മത്സരത്തിന്‍റെ പതിനാറാം മിനിട്ടിലാണ് ‌ താരം കുഴഞ്ഞുവീണത്. 

ഹോം ഗ്രൌണ്ടിൽ നടന്ന മത്സരത്തിനിടെയാണ് ദാരുണമായ അപകടം സംഭവിക്കുന്നത്. മത്സരം പുരോഗമിക്കുന്നതിനിടെ പതിനാറാം മിനിറ്റിലാണ് ബോവ് തളർന്ന് വീഴുന്നത്. വാർ പരിശോധിക്കാനായി കളി നിർത്തി വെച്ച സമയത്ത് ബൂട്ടിന്‍റെ ലേസ് കെട്ടാനായി കുനിഞ്ഞ ബോവ് ഗ്രൌണ്ടിലേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ മത്സരം നിർത്തി വെച്ച് ഇരു ടീമുകളും ഓടിയെത്തി ബോവിനെ ആംബുലൻസിലേക്ക് എത്തിച്ചു. പിന്നാലെ ഫ്ലോറൻസിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന എഡ്വൊർഡോ ബോവിന് ബോധം വീണതായും അദ്ദേഹം ശ്വാസം എടുക്കുന്നുണ്ടെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബോവിന്‍റെ മാതാപിതാക്കളും കാമുകിയും ഫിയോറന്‍റീന കോച്ച് റാഫേൽ പല്ലാഡിനോയ്ക്കും സഹ താരങ്ങളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഫിയോറന്റീന ആരാധകരും ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയിട്ടുണ്ട്.

Scroll to load tweet…

Read More : ബിസിസിഐയോട് മുട്ടാൻ വളർന്നിട്ടില്ല! മുട്ടുമടക്കി പാക്കിസ്ഥാൻ? ഐസിസി ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മാതൃകയിലാകും