Asianet News MalayalamAsianet News Malayalam

11 വര്‍ഷത്തിനിടെ ആദ്യം; മെസിയും ഡി മരിയയുമില്ലാതെ അര്‍ജന്‍റീന ടീം ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്

2013ൽ ഉറുഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് മെസിയും ഡി മരിയയും ഇല്ലാതെ അർജന്‍റീന അവസാനമായി കളിച്ചത്.

first time in 11 years, No Lionel Messi, Angel di Maria in Argentina squad for WC Qualifiers
Author
First Published Aug 20, 2024, 11:17 AM IST | Last Updated Aug 20, 2024, 11:17 AM IST

ബ്യൂണസ് അയേഴ്സ്: പരിക്കേറ്റ നായകൻ ലിയോണൽ മെസിയും കോപ അമേരിക്ക കിരീട നേട്ടത്തോടെ ദേശീയ ടീമില്‍ നിന്ന് വിരമിച്ച ഏഞ്ചൽ ഡി മരിയയും ഇല്ലാതെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്‍റൈൻ ടീമിനെ പ്രഖ്യാപിച്ചു. 11 വ‍ർഷത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒരുമിച്ച് ടീമിൽ ഇല്ലാതെ അര്‍ജന്‍റീന മത്സരത്തിനിറങ്ങുന്നത്. സെപ്റ്റംബറിൽ കൊളംബിയയ്ക്കും ഇക്വഡോറിനുമെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള 28 അംഗ ടീമിനെയാണ് അര്‍ജന്‍റീന ടീമിനെയാണ് കോച്ച് ലിയോണല്‍ സ്കലോണി പ്രഖ്യാപിച്ചത്.

2013ൽ ഉറുഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് മെസിയും ഡി മരിയയും ഇല്ലാതെ അർജന്‍റീന അവസാനമായി കളിച്ചത്. കോപ്പ അമേരിക്കയിൽ കളിക്കവേ പരിക്കേറ്റ നായകന്‍ ലിയോണല്‍ മെസി ഇതുവരെ കളിക്കളത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. എസേക്വിൽ ഫെർണാണ്ടസ്, വാലന്‍റൈൻ കാസ്റ്റെലാനോസ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.

ട്രിപ്പിളടിച്ചിട്ടും ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്, വെടിക്കെട്ട് സെഞ്ചുറിയുമായി തിരിച്ചുവരാനൊരുങ്ങി മലയാളി താരം

യുവതാരങ്ങളായ അലയാന്ദ്രോ ഗർണാച്ചോ, വാലന്‍റൈൻ കാർബോണി, വാലന്‍റൈൻ ബാർകോ, മത്യാസ് സുലേ എന്നിവരേയും സ്കലോണി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എമിലിയാനോ മാർട്ടിനസ്, നിക്കോളാസ് ഒട്ടമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, റോഡ്രിഗോ ഡി പോൾ, അലക്സിസ് മക് അലിസ്റ്റർ, ലിയാൻഡ്രോ പരേഡസ്,ജൂലിയൻ അൽവാരസ്, ലൗറ്ററാ മാർട്ടിനസ്, തുടങ്ങിയവർ ടീമിലുണ്ട്.

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്‍റീന ടീം:

ഗോൾകീപ്പർമാർ: വാൾട്ടർ ബെനിറ്റസ്, ജെറോനിമോ റുല്ലി,ജുവാൻ മുസ്സോ,എമിലിയാനോ മാർട്ടിനെസ്.

ഡിഫൻഡർമാർ: ഗോൺസാലോ മോണ്ടിയേൽ, നഹുവൽ മോളിന, ക്രിസ്റ്റ്യൻ റൊമേറോ, ജർമൻ പെസെല്ല,ലിയോനാർഡോ ബലേർഡി,നിക്കോളാസ് ഒട്ടമെൻഡി,ലിസാൻഡ്രോ മാർട്ടിനെസ്,നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലന്‍റൈൻ ബാർകോ.

മിഡ്ഫീൽഡർമാർ:ലിയാൻഡ്രോ പരേഡസ്, ഗൈഡോ റോഡ്രിഗസ്,അലക്സിസ് മാക് അലിസ്റ്റർ,എൻസോ ഫെർണാണ്ടസ്, ജിയോവാനി ലോ സെൽസോ,എസെക്വൽ ഫെർണാണ്ടസ്,റോഡ്രിഗോ ഡി പോൾ.

ഫോർവേഡുകൾ:നിക്കോളാസ് ഗോൺസാലസ്,അലജാൻഡ്രോ ഗാർനാച്ചോ,മാറ്റിയാസ് സോൾ, ജിലിയാനോ സിമിയോണി,വാലന്‍റൈൻ കാർബോണി,
ജൂലിയൻ അൽവാരസ്,ലൗടാരോ മാർട്ടിനെസ്,വാലന്‍റൈൻ കാസ്റ്റെലനോസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios