പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് അമീർ കപ്പ് ഫൈനൽ മാറ്റിവെച്ചതായി ഫുട്ബോൾ അസോസിയേഷൻ.
കുവൈറ്റ് സിറ്റി: നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് കുവൈറ്റ് എസ്‌സിയും അൽ-അറബി എസ്‌സിയും തമ്മിൽ നടക്കാനിരുന്ന അമീർ കപ്പ് ഫൈനൽ മാറ്റിവെച്ചതായി കുവൈറ്റ് ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച ശേഷം ഫൈനൽ മത്സരത്തിനുള്ള പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഫെഡറേഷൻ അറിയിച്ചു.
കായിക സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ഫെഡറേഷൻ സ്ഥിരീകരിക്കുകയും കുവൈറ്റ് അമീർ കപ്പ് ഫൈനൽ ഒക്ടോബറിൽ നടത്തുമെന്നും അറിയിച്ചു.
