എംബാപ്പേയെ നിലനിര്‍ത്തിയ പാരിസ് ടീം ഒസ്മാന്‍ ഡെംബലേ, മാര്‍കോ അസെന്‍സിയോ, ഗോണ്‍സാലോ റാമോസ്, കോളോ മൂവാനി തുടങ്ങിയവരെയാണ് പകരം ടീമിലെത്തിച്ചത്.

പാരീസ്: ലോക ഫുട്‌ബോളില്‍ ഇന്ന് കിട്ടാവുന്നതില്‍ വച്ചേറ്റവും മികച്ചതാരങ്ങളാണ് ലിയോണല്‍ മെസി, നെയ്മര്‍ ജൂനിയര്‍, കിലിയന്‍ എംബാപ്പേ മൂവന്‍ സഖ്യം. ഈ മൂവര്‍സംഘത്തെ അണിനിരത്തിയിട്ടും ചാംപ്യന്‍സ് ലീഗ് കിരീടമെന്ന പിഎസ്ജിയുടെ സ്വപ്നം സഫലമായിരുന്നില്ല. മൂവരം ഒരുമിച്ച രണ്ട് സീസണിലും ഫ്രഞ്ച് ചാംപ്യന്മാര്‍ ചാംപ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ടീം ഉടച്ചുവാര്‍ത്ത പിഎസ്ജി സ്പാനിഷ് കോച്ച് ലൂയിസ് എന്റികെയ്ക്ക് കീഴില്‍ അണിനിരത്തുന്നത് പുതുനിരയെയാണ്. 

മെസി കരാര്‍ പൂര്‍ത്തിയാക്കി ഇന്റര്‍ മയാമിയിലേക്ക് ചേക്കേറി. നെയ്മാര്‍ മാര്‍കോ വെറാറ്റി എന്നിവര്‍ സൗദിയിലേക്കും. പ്രതിരോധതാരം സെര്‍ജിയോ റാമോസും പിഎസ്ജി വിട്ടു. എംബാപ്പേയെ നിലനിര്‍ത്തിയ പാരിസ് ടീം ഒസ്മാന്‍ ഡെംബലേ, മാര്‍കോ അസെന്‍സിയോ, ഗോണ്‍സാലോ റാമോസ്, കോളോ മൂവാനി തുടങ്ങിയവരെയാണ് പകരം ടീമിലെത്തിച്ചത്. ഇപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ പിഎസ്ജി വിട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തേയൂസ്. 

മെസിയും നെയ്മറും ടീം വിട്ടത് പിഎസ്ജിക്ക് ഗുണം ചെയ്യുമെന്നാമ് മത്തേയൂസ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പുതിയ താരങ്ങള്‍ക്ക് പിഎസ്ജിക്കൊപ്പം വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. മെസിയും നെയ്മറും പിഎസ്ജി വിട്ടത് ടീമിന് ഗുണം ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്. ഇവരുടെ അസാന്നിധ്യം ടീമില്‍ കെട്ടുറപ്പുണ്ടാക്കും. പകരമെത്തിയവര്‍ മികച്ച പ്രതിഭകളാണ്. ഇവര്‍ക്ക് നല്ലൊരു ടീമായി മാറാന്‍ കഴിയും. വരുംദിവസങ്ങളില്‍ തന്നെ ഈ മാറ്റം പിഎസ്ജിയില്‍ കാണാന്‍ കഴിയും. ഇരുവരുടേയും കൂടുമാറ്റം ടീമിന് അനുഗ്രഹമാവും.'' 1990ല്‍ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച മത്തേയൂസ് വിലയിരുത്തി.'

സീസണിലെ ആദ്യ രണ്ട് കളിയില്‍ സമനില വഴങ്ങിയ പിഎസ്ജി അവസാന രണ്ട് കളിയില്‍ ആധികാരികവിജയം സ്വന്തമാക്കിയിരുന്നു.

ഇന്നും മഴയുടെ കളി? ഇന്ത്യ-ബംഗ്ലാദേശ് ഏഷ്യാ കപ്പ് മത്സരം കാലാവസ്ഥ റിപ്പോര്‍ട്ട്; ടീമില്‍ മൂന്ന് സ്പിന്നര്‍മാര്‍