ഇന്ത്യൻ ഫുട്ബോളിൽ ചരിത്ര നേട്ടം കുറിച്ച ഗോകുലം കേരളയ്‌ക്ക് കരഘോഷത്തോടെ വവേൽപ്പ്. 

കോഴിക്കോട്: ആദ്യമായി ഐ ലീഗ് കിരീടം കേരളത്തിലെത്തിച്ച ഗോകുലം കേരള എഫ്സിക്ക് വൻ വരവേൽപ്പ്. വൈകിട്ട് കരിപ്പൂ‍ർ വിമാനത്താവളത്തിൽ എത്തിയ താരങ്ങളെ നിറഞ്ഞ കരഘോഷത്തോടെയാണ് ആരാധകർ വരവേറ്റത്. 

പ്രിയ താരങ്ങളെ കാണാൻ കരിപ്പൂർ വിമാനത്താവളത്തിൽ ആരാധകരുടെ കൂട്ടമെത്തി. ഐ ലീഗ് കപ്പുമായി ടീമംഗങ്ങൾ എത്തിയതോടെ ആരാധകർ ആവേശത്തിലായി. ആരാധകരുടെ സന്തോഷത്തിൽ പങ്കുചേർന്ന് മലബാറിയൻസും. ഇത് സന്തോഷത്തിന്‍റെ നിമിഷമെന്ന് കോച്ച് വിഞ്ചെൻസോ ആൽബർട്ടോ അനൈസോ പറഞ്ഞു. സ്വപ്നതുല്യമായ നേട്ടമെന്ന് താരങ്ങളും പ്രതികരിച്ചു.

അവസാന മത്സരത്തില്‍ മണിപ്പു‍ർ ക്ലബ് ട്രാവു എഫ്സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം കിരീടം നേടിയത്. കൊൽക്കത്തയിലെ കെബികെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം നാലു ഗോളുകൾ തിരിച്ചടിച്ചാണ് ഗോകുലം ലീഗില്‍ 29 പോയന്‍റുമായി ജയവും കിരീടവും സ്വന്തമാക്കിയത്.

YouTube video player

ചരിത്രനേട്ടം; ഐ ലീഗ് കിരീടം ഗോകുലം എഫ് സിക്ക്