Asianet News MalayalamAsianet News Malayalam

ഐ-ലീഗ്: കെങ്ക്രെ എഫ്‌സിയെ പരാജയപ്പെടുത്തി ഗോകുലം കേരള

 മുംബൈ ക്ലബ് കെങ്ക്രെ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ്  ഗോകുലം രാജയപ്പെടുത്തിയത്.  

i league gokulam kerala defeated kenkre fc
Author
First Published Jan 30, 2023, 4:06 AM IST

കോഴിക്കോട്: ഐ-ലീഗ്  മത്സരത്തിൽ ഹോം ഗ്രൗണ്ടിൽ ഗോകുലം കേരള എഫ്‌സിക്ക് വീണ്ടും വിജയം.    മുംബൈ ക്ലബ് കെങ്ക്രെ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ്  ഗോകുലം രാജയപ്പെടുത്തിയത്.  

കോഴിക്കോട് ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ ആദ്യ പകുതിയുടെ 21-ാം മിനുട്ടിലാണ് ഗോകുലം കേരള ലീഡ് നേടിയത്. മുന്നേറ്റത്തിനിടെ ഗോകുലത്തിൻ്റെ വികാസ്  നൽകിയ ക്രോസിന് സെർജിയോ മെൻഡിയുടെ ഹെഡ്ഡർ കെങ്ക്രെ എഫ്‌സിയുടെ വലകുലുക്കി (1-0). മൈതാനത്ത് ഗോകുലത്തിൻ്റെ മുന്നേറ്റങ്ങളായിരുന്നു തുടരെ തുടരെ കണ്ടത്. പക്ഷേ ഗോളുകൾ കൂടുതൽ സ്കോർ ചെയ്യാൻ കെങ്ക്രെ എഫ്‌സിയുടെ പ്രതിരോധം ഗോകുലത്തെ അനുവദിച്ചില്ല. ഒരു ഗോൾ വഴങ്ങിയതോടെ കെങ്ക്രെ എഫ്‌സി പ്രതിരോധത്തിന് പ്രാധാന്യം നൽകിയാണ് കളിച്ചത്. 56-ാം മിനുട്ടിൽ ഗോകുലത്തിൻ്റെ സ്ട്രൈക്കർ രാഹുൽ. രാജു ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയത് തിരിച്ചടിയായി. കഴിഞ്ഞ മത്സരത്തിൽ റിയൽ കാശ്മീർ എഫ് സിയെ  2-0 ന് ഗോകുലം പരാജയപെടുത്തിയിരുന്നു. ഇന്നത്തെ വിജയത്തോടെ ഗോകുലം കേരള എഫ്.സി. 24 പോയൻ്റുകളുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.

Read Also: ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റുന്നത് പരിഗണനയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Follow Us:
Download App:
  • android
  • ios