ബാഴ്‌സലോണ: സൂപ്പര്‍താരം ലിയോണൽ മെസിയില്ലാതെ ബാഴ്സലോണയ്ക്ക് കളിക്കാൻ കഴിയില്ലെന്ന് പരിശീലകന്‍ റൊണാൾഡ് കൂമാൻ. മെസി ഈ സീസണോടെ ബാഴ്സലോണ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കൂമാന്‍റെ പ്രതികരണം.

ബാഴ്സലോണയുടെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരനാണ് ലിയോണൽ മെസി. നിരവധി കിരീടങ്ങളിലേക്ക് കാറ്റലൻ ക്ലബിനെ നയിച്ച മെസി അടുത്ത സീസണിലും ടീമിലുണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. ജൂൺ മുപ്പതിന് ബാഴ്സലോണയുമായുള്ള മെസിയുടെ കരാർ അവസാനിക്കും. മെസി ഇതിന് ശേഷം പിഎസ് ജിയിലേക്കോ മാഞ്ചസ്റ്റർ സിറ്റിയിലേക്കോ കൂടുമാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. 

ഇതിനിടെയാണ് മെസി ഇല്ലാതെ ബാഴ്സലോണയ്ക്ക് കളിക്കാൻ കഴിയില്ലെന്ന് കൂമാൻ പറയുന്നത്. 'ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസി ബാഴ്സലോണയുടെ ജീവനാണ്. ഈ സീസണിൽ മുപ്പത് ഗോൾ നേടിയ മെസി നിരവധി പോയിന്റാണ് ടീമിന് സമ്മാനിച്ചത്. മെസിയില്ലെങ്കിൽ മറ്റേതെങ്കിലും താരത്തിന് ഇങ്ങനെ ഗോൾ നേടാൻ കഴിയുമെന്ന് കരുതുന്നില്ല. എല്ലാവരും മെസി ബാഴ്സയിൽ തുടണമെന്നാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ മെസിയാണ് ഇനി തീരുമാനം പറയേണ്ടത്' എന്നും കൂമാൻ പറഞ്ഞു. 

കഴിഞ്ഞ സീസണിൽ തന്നെ മെസി ടീം വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ട്രാൻസ്‌ഫർ കരാറിലെ നിയമതടസം കാരണം സൂപ്പർതാരം ബാഴ്സലോണയിൽ തുടരുകയായിരുന്നു. 

ജൂനിയര്‍ ഗുസ്‌തി താരം കൊല്ലപ്പെട്ട കേസ്: മുൻകൂർ ജാമ്യാപേക്ഷയുമായി ഒളിംപ്യന്‍ സുശീൽ കുമാർ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona