Asianet News MalayalamAsianet News Malayalam

ജൂനിയര്‍ ഗുസ്‌തി താരം കൊല്ലപ്പെട്ട കേസ്: മുൻകൂർ ജാമ്യാപേക്ഷയുമായി ഒളിംപ്യന്‍ സുശീൽ കുമാർ

ഗുസ്‌തിയില്‍ ജൂനിയർ തലത്തിൽ ദേശീയ ചാമ്പ്യനായ 23കാരന്‍ സാഗര്‍ റാണ കൊല്ലപ്പെട്ട കേസിലാണ് സുശീൽ കുമാർ ഒളിവിൽ പോയത്. 

Wrestler Murder Case Sushil Kumar applied advance bail
Author
Delhi, First Published May 18, 2021, 9:20 AM IST

ദില്ലി: ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ കൊല്ലപ്പെട്ട കേസില്‍ ഒളിവില്‍ പോയ ഒളിംപിക് മെഡലിസ്റ്റ് സുശീൽ കുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ശനിയാഴ്‌ച സുശീലിനെതിരെ ജാമ്യമില്ലാ വാറണ്ട് ദില്ലി കോടതി പുറത്തിറക്കിയിരുന്നു.

ഗുസ്‌തിയില്‍ ജൂനിയർ തലത്തിൽ ദേശീയ ചാമ്പ്യനായ 23കാരന്‍ സാഗര്‍ റാണ കൊല്ലപ്പെട്ട കേസിലാണ് സുശീൽ കുമാർ ഒളിവിൽ പോയത്. ഒളിംപിക്‌സ് ഗുസ്‌തിയില്‍ രണ്ട് തവണ മെഡല്‍ നേടിയിട്ടുള്ള സുശീൽ കുമാർ ഹരിദ്വാറിലെ യോഗാ ആശ്രമത്തിൽ ഒളിവിൽ കഴിയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 

മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗര്‍ കൊല്ലപ്പെടുന്നത്. സുശീൽ വാടകയ്ക്ക് നൽകിയിരുന്ന ഫ്ലാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. 

എന്നാല്‍ എഫ്ഐആർ ചുമത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും സുശീല്‍ കുമാറിനെ കുറിച്ച് തുമ്പുകളൊന്നും ദില്ലി പൊലീസിന് കിട്ടിയില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുശീലിനായി ദില്ലി, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ദില്ലി പൊലീസ് സുശീലിനെ കുറിച്ച്  വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 

യുവ ഗുസ്തി താരം കൊല്ലപ്പെട്ട സംഭവം; സുശീല്‍ കുമാറിനെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios