യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമത് എത്തുന്ന ടീമുകളും ഒപ്പം മികച്ച അഞ്ച് മികച്ച രണ്ടാം സ്ഥാനക്കാരുമാണ് ഏഷ്യന്‍ കപ്പിന് യോഗ്യത നേടുക.

കൊല്‍ക്കത്ത: ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ ഒരു മത്സരം കൂടി ശേഷിക്കെ ഇന്ത്യന്‍ ടീം യോഗ്യത ഉറപ്പാക്കി. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഹോങ്കോംഗിനെ നേരിടാനിരിക്കെയാണ് ഇന്ത്യയുടെ യോഗ്യത ഉറപ്പായ വിവരം പുറത്തുവന്നത്. ഗ്രൂപ്പ് ബിയിയില്‍ പലസ്തീന്‍, ഫിലിപ്പീന്‍സിനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യക്ക് യോഗ്യത ലഭിച്ചത്. പലസ്തീന്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഫിലിപ്പീന്‍സിനെ പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യ മികച്ച രണ്ടാം സ്ഥാനക്കാരായെങ്കിലും ഏഷ്യന്‍ കപ്പിന് യോഗ്യത നേടുമെന്നുറപ്പായി. തുടര്‍ച്ചയായി രണ്ട് ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കുന്നത് ഇതാദ്യമാണ്.

യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമത് എത്തുന്ന ടീമുകളും ഒപ്പം മികച്ച അഞ്ച് മികച്ച രണ്ടാം സ്ഥാനക്കാരുമാണ് ഏഷ്യന്‍ കപ്പിന് യോഗ്യത നേടുക. ഇന്ത്യക്ക് രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റ് ഉള്ളത് കൊണ്ട് അവസാന മത്സരത്തിന്റെ ഫലം എന്തായാലും ഇനി യോഗ്യത നേടാം. നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഹോങ്കോംഗാണ് ഒന്നാമത്. 

പേസര്‍മാരില്‍ ഒരേ ഒരാള്‍; മറ്റൊരു റെക്കോര്‍ഡുമായി ജയിംസ് ആന്‍ഡേഴ്‌സണ്‍

ഇന്ന് രാത്രി എട്ടരയ്ക്ക് ഹോങ്കോംഗിനെ നേരിടും. കൊല്‍ക്കത്തയിലാണ് മത്സരം. കംബോഡിയെയും അഫ്ഗാനിസ്ഥാനെയും തോല്‍പിച്ച ആത്മവിശ്വാസം സുനില്‍ ഛേത്രിയും സംഘത്തിനും കൂട്ടിനുണ്ട്. ഹോങ്കോംഗും ആദ്യരണ്ടുകളിയും ജയിച്ചാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഹോങ്കോംഗിനെ തോല്‍പിച്ചാല്‍ ആധികാരികമായി ഇന്ത്യക്ക് ഫൈനല്‍ റൗണ്ടില്‍ സ്ഥാനം ഉറപ്പിക്കാം. 

ഇരുടീമും 15 മത്സരങ്ങളില്‍ മുമ്പ് നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇന്ത്യ ഏഴിലും ഹോങ്കോംഗ് നാലിലും ജയിച്ചു. നാല് കളി സമനിലയില്‍. 1993ന് ശേഷം ഇന്ത്യക്ക് ഹോങ്കോംഗിനെ തോല്‍പ്പിക്കാനായിട്ടില്ല. കംബോഡിയയെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്. സുനില്‍ ഛേത്രി ഇരട്ടഗോള്‍ നേടിയിരുന്നു. 

ഒളിംപിക്‌സ് സ്വര്‍ണനേട്ടത്തിന് ശേഷം നീരജ് ചോപ്ര വീണ്ടും മത്സരത്തിന്; ഫിന്‍ലന്‍ഡില്‍ കടുത്ത വെല്ലുവിളി

രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളിനും തോല്‍പ്പിച്ചു. ആ മത്സരത്തിലും ഛേത്രി ഗോള്‍ നേടി. വിജയഗോള്‍ മലയാളി താരം സഹുല്‍ അബ്ദുള്‍ സമദിന്റെ വകയായിരുന്നു.