ഇന്റർ മയാമി ക്ലബ് ഫുട്ബോൾ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. പാൽമിറാസിനെതിരെ 2-2 സമനില നേടിയാണ് മെസിയുടെ ടീം അവസാന പതിനാറിലെത്തിയത്.

മയാമി: ഇന്റര്‍ മയാമി ക്ലബ് ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എയില്‍ അവസാന മത്സരത്തില്‍ പാല്‍മിറാസിനെ 2-2ന് സമനലില്‍ തളച്ചാണ് ലിയോണല്‍ മെസിയും സംഘവും അവസാന പതിനാറിലെത്തിയത്. മെസിക്ക് അത്യുഗ്രന്‍ പിറന്നാള്‍ സമ്മാനവും. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് ടീം. പാല്‍മിറാസ് ഒന്നാമതായി. ഇരു ടീമുകള്‍ക്കും ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ബ്രസീലിയന്‍ ക്ലബ് മയാമിയെ മറികടന്നു. പ്രീ ക്വാര്‍ട്ടറില്‍ യുവേഫ ചാംപ്യന്‍സ് ചാംപ്യന്മാരായ ഫ്രഞ്ച് ക്ലബ് പിഎസ്ജിയാണ് മയാമിയുടെ എതിരാളി.

ഇന്ന് പാല്‍മിറാസിനെതിരെ 80 മിനിറ്റും രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് പിഎസ്ജി സമനില വഴങ്ങിയത്. അവസാന പത്ത് മിനിറ്റുകള്‍ക്കിടെ മയാമി രണ്ട് ഗോള്‍ വഴങ്ങുകയായിരുന്നു. ടഡിയോ അല്ലെന്‍ഡെ, ലൂയിസ് സുവാരസ് എന്നിവരാണ് മയാമിയുടെ ഗോളുകള്‍ നേടിയത്. പൗളിഞ്ഞോ, മൗറിസിയോ എന്നിവരുടെ വകയായിരുന്നു പാല്‍മിറാസിന്റെ മറുപടി. ബ്രസീലിയന്‍ ക്ലബിന് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. 22 ഷോട്ടുകളാണ് പാല്‍മിറാസ് തൊടുത്തത്. അതില്‍ ഏഴെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. ഗോള്‍കീപ്പര്‍ ഓസ്‌കര്‍ ഉസ്താരിയുടെ പ്രകടനം നിര്‍ണായകമായി. രണ്ടെണ്ണം മാത്രമാണ് ഗോള്‍ വര കടന്നത്. മറുവശത്ത് മയാമിക്ക് എട്ട് ഷോട്ടുകളുതിര്‍ക്കാനാണ് സാധിച്ചത്.

എങ്കിലും മത്സരത്തിന്റെ 16-ാം മിനിറ്റില്‍ മയാമിക്ക് ലീഡ് നേടാന്‍ സാധിച്ചു. പാല്‍മിറാസിനെ പ്രതിരോധത്തിലെ വിള്ളല്‍ മുതലാക്കിയാണ് അല്ലെന്‍ഡെ ഗോള്‍ നേടിയത്. മറുപടി ഗോളിന് പാല്‍മിറാസ് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും പന്ത് ഗോള്‍വര കടത്താന്‍ സാധിച്ചില്ല. രണ്ടാം പാതിയില്‍ പാല്‍മിറാസിനെ ഞെട്ടിച്ചുകൊണ്ട് മയാമി രണ്ടാം ഗോളും നേടി. ഇത്തവണ മുന്‍ ഉറുഗ്വെന്‍ താരം ലൂയിസ് സുവാരസ് വല കുലുക്കി. തന്റെ 38-ാം വയസിലും ഒരു ത്രസിപ്പിക്കുന്ന ഗോള്‍. പാല്‍മിറാസ് പ്രതിരോധ താരത്തെ മറികടന്ന് സുവാരസ് നേടിയ ഗോളിന് ഒരു വേള്‍ഡ് ക്ലാസ് സ്പര്‍ശമുണ്ടായിരുന്നു.

ഇന്റര്‍ മയാമി ജയിക്കുമെന്ന് തോന്നിക്കെയാണ് പൗളിഞ്ഞോയുടെ പാല്‍മിറാസ് തിരിച്ചടിക്കുന്നത്. 80 മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍. ഏഴ് മിനിറ്റുകള്‍ക്ക് ശേഷം പാല്‍മിറാസ് രണ്ടാം ഗോളും ഗോളും നേടി. മൗറിസിയോയാമ് സമനില ഗോല്‍ കണ്ടെത്തിയത്. ഗ്രൂപ്പ് എയില്‍ ശക്തരായ എഫ്‌സി പോര്‍ട്ടോ, അല്‍ അഹ്‌ലി എന്നിവരെ മറികടന്നാണ് മയാമി പ്രീ ക്വാര്‍ട്ടറിലെത്തിയത്. അക്കാര്യത്തില്‍ അവര്‍ക്ക് അഭിമാനിക്കാം. പോര്‍ട്ടോ മൂന്നാമതും അല്‍ അഹ്‌ലി നാലാം സ്ഥാനത്തുമാണ്.

YouTube video player