ടീമിലെ അസ്വാരസ്യങ്ങൾ കാരണം ഇറ്റലിയിലേക്ക് മടങ്ങണമെന്ന ആഗ്രഹം തുറന്നുപറഞ്ഞ ലുക്കാക്കുവിനെ നൽകാൻ ചെൽസി തയ്യാറായേക്കും.

മിലാൻ: റൊമേലു ലുക്കാക്കുവിനെയും (Romelu Lukaku) പൗളോ ഡിബാലയെയും (Paulo Dibala) ടീമിലെത്തിക്കാൻ ഇന്‍റർമിലാൻ (Inter Milan). ചെൽസിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാകും ലുക്കാക്കു വീണ്ടും ഇന്‍ററിലെത്തുക. വെറും രണ്ട് പോയിന്‍റിന് സെരി എ കിരീടം കൈവിട്ട ഇന്‍റർമിലാൻ ഇത്തവണ രണ്ടും കൽപ്പിച്ചാണ് ഒരുങ്ങുന്നത്. മുന്നേറ്റത്തിന്‍റെ ശക്തികൂട്ടാൻ ബെൽജിയം താരം റൊമേലു ലുക്കാക്കുവിനെയും അർജന്‍റൈൻ താരം പൗളോ ഡിബാലയെയുമാണ് ഇന്‍റർമിലാൻ ലക്ഷ്യമിടുന്നതെന്ന് ഇന്‍റർ മിലാൻ സിഇഒ ഗിസപ്പെ മറോറ്റ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടീമിലെ അസ്വാരസ്യങ്ങൾ കാരണം ഇറ്റലിയിലേക്ക് മടങ്ങണമെന്ന ആഗ്രഹം തുറന്നുപറഞ്ഞ ലുക്കാക്കുവിനെ നൽകാൻ ചെൽസി തയ്യാറായേക്കും. ലോണിൽ ലുക്കാക്കുവിനെ നൽകുമെങ്കിലും ശമ്പളം വെട്ടിക്കുറയ്ക്കേണ്ടിവരും ബെൽജിയം താരത്തിന്. 29കാരനായ താരത്തിന് കഴിഞ്ഞ സീസണിൽ 15 ഗോളുകൾ മാത്രമാണ് നേടാനായത്. ഈ മാസം അവസാനത്തോടെ യുവന്റസുമായി കരാർ അവസാനിക്കുന്ന പൗളോ ഡിബാലയെ ടീമിലെത്തിക്കാനും ചർച്ചകൾ സജീവമാണ്.

2015 മുതൽ യുവന്‍റസ് താരമായ ഡിബാല ടീമിനായി 210 മത്സരങ്ങളിൽ 82 ഗോളുകളാണ് നേടിയത്. റോമ താരം ഹെൻറിക് മക്കിറ്റ് ആര്യനും അയാക്സ് ഗോൾ കീപ്പർ ആന്ദ്രേ ഒനാനയും ഇന്‍ററിന്‍റെ പട്ടികയിലുണ്ട്. കഴിഞ്ഞ സീസണിൽ 2 പോയിന്റിന്‍റെ ലീഡിലാണ് എസി മിലാൻ, ഇന്‍ററിനെ മറികടന്ന് സെരിഎ കിരീടം നേടിയത്. 

അവന്‍ ഇനി ഫിനിഷറാവട്ടെ, സഞ്ജു ബാറ്റിംഗ് പൊസിഷന്‍ മാറണമെന്ന് മുഹമ്മദ് കൈഫ്