ചെന്നൈയിന്‍ എഫ്‌സിക്കെതിരെ മലയാളി സൂപ്പര്‍താരം സഹല്‍ അബ്‌ദുള്‍ സമദിന് പകരക്കാരുടെ നിരയിലാണ് കോച്ച് ഷട്ടോറി സ്ഥാനംനല്‍കിയിരിക്കുന്നത്

ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ നായകന്‍ ബെര്‍ത്തലോമ്യ ഒഗ്‌ബെച്ചേ കേരള ബ്ലാസ്റ്റേഴ്‌സ് ഇലവനില്‍ തിരികെയെത്തി. എന്നാല്‍ മലയാളി സൂപ്പര്‍താരം സഹല്‍ അബ്‌ദുള്‍ സമദിന് പകരക്കാരുടെ നിരയിലാണ് കോച്ച് ഷട്ടോറി സ്ഥാനംനല്‍കിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ സിഡോഞ്ച ഇന്ന് ബൂട്ടണിയുന്നില്ല. മറ്റൊരു മലയാളി താരം പ്രശാന്ത് കെ ആദ്യ ഇലവനിലുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചെന്നൈയിനിന്റെ ഹോം ഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെയ്ക്ക് എതിരെ നേടിയ ഏക വിജയം മാത്രമാണ് സീസണില്‍ എടുത്തുപറയാനുള്ളത്. നിലവില്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് ഏഴ് പോയിന്റുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ചെന്നൈയിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. 

Scroll to load tweet…