Asianet News MalayalamAsianet News Malayalam

ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിനെ വീഴ്‌ത്തി; മുംബൈ സിറ്റിക്ക് നേട്ടം

നോര്‍ത്ത് ഈസ്റ്റ് താരം റീഗന്‍ സിംഗ് 90-ാം മിനുറ്റില്‍ ചുവപ്പ് കാര്‍ഡ് പുറത്തായി

ISL 2019 20 Mumbai City fc Beat NorthEast United fc
Author
Mumbai Football Arena, First Published Jan 31, 2020, 9:38 PM IST

മുംബൈ: ഐസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ നിര്‍ണായക ജയവുമായി മുംബൈ സിറ്റി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത്. മുംബൈ ഫുട്ബോള്‍ അരീനയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈയുടെ ജയം. 44-ാം മിനുറ്റില്‍ ഡീഗോ കാര്‍ലോസാണ് വിജയഗോള്‍ നേടിയത്. അതേസമയം നോര്‍ത്ത് ഈസ്റ്റ് താരം റീഗന്‍ സിംഗ് 90-ാം മിനുറ്റില്‍ ചുവപ്പുകാര്‍ഡ് പുറത്തായി. 

പതിനഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ സിറ്റി 23 പോയിന്‍റുമായാണ് നാലാം സ്ഥാനത്തേക്ക് കുതിച്ചത്. സീസണില്‍ മുംബൈയുടെ ആറാം ജയമാണിത്. എന്നാല്‍ 13 കളിയില്‍ വെറും 11 പോയിന്‍റുമായി പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. നോര്‍ത്ത് ഈസ്റ്റിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇതിനകം അവസാനിച്ചിട്ടുണ്ട്. 

മുപ്പത് പോയിന്‍റുള്ള എഫ്‌സി ഗോവയാണ് സീസണില്‍ മുന്നില്‍. 28 പോയിന്‍റുമായി ബെംഗലൂരു എഫ്‌സിയും 27 പോയിന്‍റുമായി എടികെയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

കൊച്ചിയില്‍ നാളെ ദക്ഷിണേന്ത്യന്‍ ഡര്‍ബി

ISL 2019 20 Mumbai City fc Beat NorthEast United fc

ഐഎസ്എല്ലില്‍ നാളെ ദക്ഷിണേന്ത്യന്‍ ഡര്‍ബിയാണ്. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. 13 കളിയില്‍ 18 പോയിന്‍റുമായി ആറാം സ്ഥാനക്കാരാണ് ചെന്നൈ. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് 14 കളിയില്‍ പതിനാല് പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്‌സിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ നേരത്തെ അവസാനിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios