ഏഷ്യന്‍ പെയിന്റ്സ് മുഖ്യ സ്പോണ്‍സറാവുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി താരങ്ങള്‍ ജേഴ്സിയുടെ കോളറിന് കീഴിൽ ഏഷ്യൻ പെയിന്റ്സിന്റെ ലോഗോ പ്രദർശിപ്പിക്കും.

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിലേക്കുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ സ്പോണ്‍സറായി പ്രമുഖ പെയിന്റ് കമ്പനിയായ ഏഷ്യൻ പെയിൻസിനെ പ്രഖ്യാപിച്ചു. മുഖ്യ സ്പോൺ‌സറായി ഏഷ്യൻ‌ പെയിന്റ്‌സുമായി സഹകരിക്കുന്നതിൽ സന്തുഷ്ടരാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ വിരേൻ ഡി സിൽവ പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡ് സിഒഒ അമിത് സിങ്കിൽ പറഞ്ഞു. ഫുട്ബോളിനെ സ്നേഹിക്കുന്ന സംസ്ഥാനമായ കേരളത്തിലെ ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ടീമുമായുള്ള ബന്ധം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമിത് സിങ്കിൽ വ്യക്തമാക്കി.

ഏഷ്യന്‍ പെയിന്റ്സ് മുഖ്യ സ്പോണ്‍സറാവുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി താരങ്ങള്‍ ജേഴ്സിയുടെ കോളറിന് കീഴിൽ ഏഷ്യൻ പെയിന്റ്സിന്റെ ലോഗോ പ്രദർശിപ്പിക്കും.