Asianet News MalayalamAsianet News Malayalam

ഗോളടിവീരന്‍ മാര്‍സലീഞ്ഞോയ്‌ക്ക് പുതിയ ഐഎസ്എല്‍ ക്ലബ്

ഐഎസ്എല്ലില്‍ വിവിധ ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള മാര്‍സലീഞ്ഞോ ലീഗിലെ ഗോളടിവീരന്‍മാരില്‍ മൂന്നാം സ്ഥാനക്കാരനാണ്

ISL 2020 21 Brazilian striker Marcelinho joins Odisha FC
Author
Bhubaneswar, First Published Sep 2, 2020, 4:31 PM IST

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ പരിചയസമ്പന്നനായ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ മാര്‍സലീഞ്ഞോയെ സ്വന്തമാക്കി ഒഡീഷ എഫ്‌സി. ഒരു വര്‍ഷത്തേക്കാണ് മുപ്പത്തിരണ്ടുകാരനായ താരത്തിന്‍റെ കരാര്‍. ഒഡീഷക്കായി മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മികച്ച സീസണാണ് ലക്ഷ്യമിടുന്നതെന്നും മാര്‍സലീഞ്ഞോ പറഞ്ഞു. 

ലോകത്തെ വിവിധ ലീഗുകളില്‍ പന്തു തട്ടിയിട്ടുള്ള താരമാണ് മാര്‍സലീഞ്ഞോ. സ്‌പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിന്‍റെ ബി ടീമിനായി കളിച്ചാണ് മാര്‍സലീഞ്ഞോ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയത്. പിന്നീട് യുഎഇ, ഗ്രീസ്, സ്‌പെയിന്‍, ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളിലും റിയോ ഡി ജനീറോയില്‍ ജനിച്ച താരം കളിച്ചു. 

ഐഎസ്എല്ലില്‍ വിവിധ ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള മാര്‍സലീഞ്ഞോ ലീഗിലെ ഗോളടിവീരന്‍മാരില്‍ മൂന്നാം സ്ഥാനക്കാരനാണ്. ഐഎസ്എല്‍ കരിയറില്‍ 63 മത്സരങ്ങളില്‍ 31 ഗോളുകളും 18 അസിസ്റ്റുകളും സ്വന്തമാക്കി. 2016 സീസണില്‍ ഡല്‍ഹി ഡൈനമോസിനായി ബൂട്ടണിഞ്ഞ താരം 15 മത്സരങ്ങളില്‍ നിന്ന് 10 ഗോളുമായി സുവര്‍ണപാദുകം നേടി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പുണെ സിറ്റി, ഹൈദരാബാദ് എഫ്‌സി ടീമുകള്‍ക്കായാണ് കളിച്ചത്. 

കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ഇക്കുറി ഗോവയിലാണ് ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്നത്. നവംബറില്‍ ആരംഭിക്കുന്ന ഏഴാം സീസണ്‍ പൂര്‍ണമായും അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും. മൂന്ന് സ്റ്റേഡിയങ്ങളാണ് മത്സരങ്ങള്‍ക്കായി കണ്ടെത്തിയിരിക്കുന്നത്. ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയമാണ് ഇത്തവണ ഒഡീഷയുടെ ഹോം വേദി. 

ഐസിസി ടി20 റാങ്കിങ് അസം ഒന്നാം സ്ഥാനം നിലനിര്‍ത്തി; ആദ്യ പത്തില് രണ്ട് ഇന്ത്യക്കാര്‍

Follow Us:
Download App:
  • android
  • ios